രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തന്‍ ജിതിന്‍ പ്രസാദ ഇനി യുപി മന്ത്രി

ലക്നൗ: മുന്‍ കേന്ദ്രമന്ത്രിയും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന ജിതിന്‍ പ്രസാദ യുപി മന്ത്രിസഭയില്‍ ചേര്‍ന്നു. ജിതിനു പുറമെ ആറ് പേര്‍ കൂടി മന്ത്രിസഭയിലെത്തിയിട്ടുണ്ട്. ഗവര്‍ണര്‍ ആനന്ദി ബെന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.ജൂണ്‍ മാസത്തിലാണ് ജിതിന്‍ ബിജെപിയിലേക്ക് കൂറുമാറിയത്. അതേസമയം, യുപി മന്ത്രി സഭ യോഗി പെട്ടെന്ന് പുനസംഘടിപ്പിക്കുകയായിരുന്നു. ഇക്കാര്യം പുതുതായി എത്തിയ മന്ത്രിമാര്‍ക്കും അജ്ഞാതമായിരുന്നെന്ന് റിപോര്‍ട്ടുണ്ട്.നിലവില്‍ 53 മന്ത്രിമാരാണ് യുപി മന്ത്രിസഭയിലുള്ളത്. അതുകൂടി പരിഗണിച്ച് ഏഴ് പേരെയാണ് ഇപ്പോള്‍ മന്ത്രിസഭയില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. പാല്‍തുറാം, ദിനേശ് ഖാതിക്(എസ് സി) ഛത്രപാല്‍ ഗാങ് വാര്‍ (കുര്‍മി), സംഗീത് ബല്‍വന്ദ് ബിന്ദ്, സഞ്ജീവ് കുമാര്‍ ഗോണ്ട് (എസ് ടി), ധരംവീര്‍ പ്രജാപതി തുടങ്ങിയവരാണ് മറ്റ് മന്ത്രിമാര്‍.നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കുന്നതിനിടയിലാണ് യുപി മന്ത്രിസഭ പുനസ്സംഘടിപ്പിക്കുന്നത്.

മന്ത്രിസഭ വികസിപ്പിക്കുന്ന ജിതിനെ മന്ത്രിസഭയിലേക്കെടുക്കുന്നതോടെ അടുത്ത തിരഞ്ഞെടുപ്പില്‍ ബ്രാഹ്മണ വോട്ടുകള്‍ പെട്ടിയിലാക്കാനാവുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. യുപി വോട്ടര്‍മാരില്‍ 10 ശതമാനം പേര്‍ ബ്രാഹ്മണരാണ്. നേരത്തെ കോണ്‍ഗ്രസ്സിന്റെ വോട്ട് ബാങ്കായിരുന്ന ബ്രാഹ്മണര്‍ ഈ അടുത്ത കാലത്താണ് ബിജെപിയിലേക്ക് ചാഞ്ഞത്. വിവിധ ജാതികളില്‍ നിന്നുള്ള വോട്ടുകള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ജിതിനെയും മറ്റ് ആറ് പേരെയും പെട്ടെന്ന് തന്നെ മന്ത്രിസഭയിലെടുക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →