ന്യൂസൽഹി: രാജ്യത്ത് ഡീസൽ വില വീണ്ടും കൂടി . 27 പൈസയാണ് വർധിച്ചത്.
ഇതോടെ കൊച്ചിയിൽ ഡീസൽ ലിറ്ററിന് 94 രൂപ 32 പൈസയായി.
സെപ്റ്റംബറിൽ ഇത് നാലാം തവണയാണ് ഡീസൽ വില വർധിക്കുന്നത്. പെട്രോൾ വിലയിൽ മാറ്റമില്ല, പെട്രോൾ ലിറ്ററിന് 101.48 രൂപയാണ് വില.
മുംബൈയിൽ 96.88 രൂപയാണ് പുതുക്കിയ ഡീസൽ വില. പെട്രോൾ വില മാറ്റമില്ലാതെ 107.26 ൽ തുടരുന്നു. ഡൽഹിയിൽ 89.07 രൂപയാണ് ഡീസലിന്. പെട്രോളിന് 101.19 രൂപയും. കൊൽക്കത്തയിൽ ഡീസൽ വില 92.17 രൂപയും പെട്രോളിന് 101.62 രൂപയുമാണ്. ചെന്നൈയിൽ 93.69 രൂപയാണ് ഡീസൽ വില. പെട്രോളിന് 98.96 രൂപയാണ്.

