വിഎം സുധീരനുമായി ചർച്ച നടത്തുമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: കെപിസിസിയുടെ രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് രാജിവെച്ച വിഎം സുധീരനുമായി ചർച്ച നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സുധീരൻ കോൺഗ്രസിന്റെ മുതിർന്ന നേതാവാണെന്നും അദ്ദേഹത്തോട് രാജി പിൻവലിക്കാൻ കെപിസിസി ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിക്കുന്ന കാര്യം ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്തായിരിക്കും തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സുധീരനെ അനുനയിപ്പിക്കാൻ കെപിസിസിയ്ക്ക് ഹൈക്കമാൻഡിന്റെ നിർദേശമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസമായിരുന്നു വി എം സുധീരൻ കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും രാജിവെച്ചത്. മതിയായ കൂടിയാലോചന നടത്താത്ത നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് രാജി.

ഡിസിസി അധ്യക്ഷന്മാരെ നിശ്ചയിച്ചത് മുതൽ മതിയായ കൂടിയാലോചന നടത്താതെയാണെന്ന നിലപാട് വി എം സുധീരൻ സ്വീകരിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →