തൃശ്ശൂർ: ദര്‍ഘാസ് ക്ഷണിച്ചു

തൃശ്ശൂർ: ചാവക്കാട് വിത്തു വികസന ഓഫീസ് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കോറത്തുണി വിതരണം നടത്തുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന് കീഴിലുള്ള വിവിധ വിത്തു തേങ്ങ ഉല്‍പാദന കേന്ദ്രങ്ങളിലേക്ക് ആവശ്യമായ പോളിനേഷന്‍ ബാഗ് തയ്ക്കുന്നതിന് 1.1 മീറ്റര്‍ വീതിയില്‍ ആകെ 4500 മീറ്റര്‍ കോറത്തുണി വിതരണം നടത്തുന്നതിന് താല്‍പര്യമുള്ളവര്‍ മുദ്ര വെച്ച ദര്‍ഘാസുകള്‍ നല്‍കണം. തുണിയുടെ സാമ്പിള്‍ ദര്‍ഘാസിനൊപ്പം നല്‍കണം. ഒരു മീറ്ററിന് ജി എസ് ടി സഹിതമുള്ള നിരക്ക് ദര്‍ഘാസില്‍ രേഖപ്പെടുത്തണം. ‘2021-22 വര്‍ഷത്തില്‍ കോറത്തുണി വിതരണം നടത്തുന്നതിന് ദര്‍ഘാസ്’ എന്ന് ദര്‍ഘാസ് കവറിന് പുറത്ത് രേഖപ്പെടുത്തണം. ഒക്ടോബര്‍ 22 വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ചാവക്കാട് വിത്തു വികസന ഓഫീസില്‍ നിന്ന് നേരിട്ട് അറിയാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →