ഇടുക്കി: ഓട്ടിസം, സെറിബല്‍ പാള്‍സി, മാനസിക വൈകല്യം, ബഹുവൈകല്യം എന്നിവ ബാധിച്ച ഭിന്നശേഷിക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് പാര്‍ലമെന്റ് പാസാക്കിയ നിയമം നാഷണല്‍ ട്രസ്റ്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന ഭിന്നശേഷിക്കാര്‍ക്ക് ജീവിതകാലം മുഴുവനുള്ള സൗജന്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് നിരാമയ ഇന്‍ഷുറന്‍സ്. ഇന്ത്യയിലാകെ 1,00,891 ഗുണഭോക്താക്കള്‍ നിരാമയ ഇന്‍ഷുറന്‍സില്‍ ചേര്‍ന്നിട്ടുള്ളപ്പോള്‍ കേരളത്തില്‍ നിന്നും മാത്രം 69517 പേര്‍ ഇതില്‍ ചേര്‍ന്നിരിക്കുന്നു. ഇത് 69% വരും ഈ വിഭാഗം ഭിന്നശേഷിക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുന്നതിന് നാഷണല്‍ ട്രസ്റ്റ് ആക്ട് പ്രകാരം ജില്ലാ കളക്ടര്‍ ചെയര്‍മാനായ ലോക്കല്‍ ലെവല്‍ കമ്മറ്റികള്‍ നിയമിക്കുന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഇന്‍ഡ്യയിലാകെ 17,912 നല്‍കിയപ്പോള്‍ അതിന്റെ 61% ആയ 11.960 ഉും കേരളത്തിലാണ്.
കേന്ദ്രസര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പിനു കീഴില്‍ നാഷണല്‍ ട്രസ്റ്റ് വഴി നേരിട്ടു നടത്തുന്ന ഈ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഗുണഭോക്ത പ്രീമിയം കേരള സര്‍ക്കാര്‍ സാമൂഹ്യനിതി വകുപ്പ് വഴി അടക്കുന്നതിനാല്‍ ഇന്‍ഷുറന്‍സില്‍ ചേരുന്നവര്‍ക്ക് പണച്ചെലവൊന്നുമില്ല. എന്നാല്‍ പ്രതിവര്‍ഷം ഒരു ലക്ഷം രൂപ വരെയുള്ള ചികിത്സാ ആനുകൂല്യങ്ങള്‍ ലഭിക്കുകയും ചെയ്യും. കേരളത്തില്‍ ഇനിയും നിരാമയ ഇന്‍ഷുറന്‍സില്‍ ചേര്‍ന്നിട്ടില്ലാത്ത ഭിന്നശേഷിക്കാര്‍ നാഷണല്‍ ട്രസ്റ്റിന്റെ സംസ്ഥാന നോഡല്‍ ഏജന്‍സിയുമായി ബന്ധപ്പെടണമെന്നും ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പിനുള്ള അപേക്ഷ ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കണമെന്നും സംസ്ഥാന നോഡല്‍ ഏജന്‍സി ചെയര്‍മാന്‍ ഡി. ജേക്കബ് അറിയിച്ചു. ഫോണ്‍- 0476 2830802, 9778562352