ക്രിസ്റ്റല്‍ പൗഡര്‍ രൂപത്തില്‍ മയക്കുമരുന്ന്: ഐവറി കോസ്റ്റ് ഫുട്ബോള്‍ താരം അറസ്റ്റില്‍

ബംഗളുരു: ഷാംപെയ്ന്‍ ബോട്ടിലില്‍ ക്രിസ്റ്റല്‍ പൗഡര്‍ രൂപത്തില്‍ മയക്കുമരുന്ന് വില്‍പന നടത്താന്‍ ശ്രമിച്ച ഐവറി കോസ്റ്റ് ഫുട്ബോള്‍ താരം അറസ്റ്റില്‍. 28കാരനായ ദോസോ ഖലീഫയാണ് അറസ്റ്റിലായത്.കോടികള്‍ വിലമതിക്കുന്ന അര കിലോ മയക്കുമരുന്നും മൊബൈല്‍ ഫോണും ബൈക്കും പിടിച്ചെടുത്തെന്നും അഡീഷണല്‍ പൊലീസ് കമ്മിഷണര്‍ എസ് മുരുകന്‍ പറഞ്ഞു. ഗോവിന്ദ്പുര സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഖലീഫ, അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തിയത്. വിസയുടെ കാലാവധി കഴിഞ്ഞിട്ടും ബെംഗളുരുവില്‍ താമസിക്കുകയായിരുന്നു ഇയാള്‍.ഇതിനിടയില്‍ മയക്കുമരുന്ന് വ്യാപാരം നടത്തുന്നവരെ കാണുകയും കച്ചവടത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. വിദ്യാര്‍ഥികളെയും ടെക്കികളെയും ലക്ഷ്യം വച്ചുകൊണ്ടാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →