കോടതി മുറിയിലെ വെടിവയപ്പ്‌ ; ഗുണ്ടാത്തലവന്മാര്‍ തമ്മിലുളള കുടിപ്പക

ന്യൂഡല്‍ഹി : രോഹിണി കോടതി വയ്‌പില്‍ കടുത്ത ആശങ്ക പങ്കുവച്ച്‌ സുപ്രീം കോടതി ചീഫ്‌ ജസറ്റീസ്‌ എന്‍.വി രമണ. ഡല്‍ഹി ഹൈക്കോടതി ചീഫ്‌ ജസ്റ്റീസ്‌ ഡി.എന്‍ പട്ടേലുമായി സംസാരിച്ച അദ്ദേഹം കോടതി നടപടികളെ ബാധിക്കാതിരിക്കാന്‍ പോലീസിനോടും ബാര്‍ അസോസിയേഷനോടും ചര്‍ച്ച നടത്താന്‍ നിര്‍ദ്ദേശം നല്‍കി.

2021 സെപിതംബര്‍ 24 ന്‌ രോഹിണി കോടതിയില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നുപേരാണ്‌ കൊല്ലപ്പെട്ടത്‌. ഗുണ്ടാ നേതാവ്‌ ജിതേന്ദര്‍ ഗോഗിയെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ ആയിരുന്നു സംഭവം. ഗോഗിയെ ആക്രമികള്‍ വെടിവച്ചുകൊലപ്പെടുത്തിയപ്പോള്‍ ആക്രമികളെ പോലീസ്‌ വധിക്കകുയായിരുന്നു.

ഗോഗി,ടില്ലു എന്നീ ഗുണ്ടാത്തലവന്മാര്‍ തമ്മിലുളള കുടിപ്പകയാണ്‌ കോടതി മുറിയിലെ വെടിവയ്‌പ്പില്‍ കലാശിച്ചത്‌. കസ്റ്റഡിയിലായിരുന്ന ജിതേന്ദര്‍ ഗോിഗിയെ പോലീസ്‌ ഉച്ചയോടെ രോഹിണി കോടതിയില്‍ ഹാജരാക്കി. ഈ സമയം 207 -ാം നമ്പര്‍ കോടതി മുറിയില്‍ എത്തിയ ടില്ലുവിന്‍റെ അനുയായികള്‍ ഗോഗിക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. തിരിച്ചടിച്ച പോലീസ്‌ രണ്ട്‌ അക്രമികളെയും വധിച്ചു.

സുരക്ഷാ ക്രമീകരണങ്ങള്‍ മറികടന്ന്‌ അഭിഭാഷക വേഷത്തിലാണ്‌ ഗുണ്ടകളായ രാഹുലും, മോറിലും തോക്കുമായി കോടതി മുറിക്കുളളില്‍ കയറിയത്‌. വെടിവയ്‌പ്പനടത്തിയ രണ്ട്‌ പ്രതികളും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും ഗോഗിയേയും രക്ഷിക്കാനയില്ല. ആറുതവണ ഗോഗിക്ക്‌ വെടിയേറ്റിരുന്നുവെന്ന്‌ പോലീസ്‌ പറഞ്ഞു. കോടതി മുറിക്കുളളിലെ വെടിവെപ്പിനെക്കുറിച്ച്‌ ഉത്തരമേഖലാ ജോയിന്റ് കമ്മീഷണറുടെ നേതൃത്വത്തിലുളള സംഘം അന്വേഷിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →