കൊച്ചി : ഇരയെ വിവവാഹം കഴിച്ചുവെന്നത് പോക്‌സോ കേസ് റദ്ദാക്കാനോ വിചാരണയില്‍ നിന്ന ഒഴിവാക്കാനോ ഉളളകാരണമല്ലെന്ന് ഹൈക്കോടതി .പ്രായപൂര്‍ത്തിയായപ്പോള്‍ ഇരയെ വിവാഹം കഴിച്ചതിനാല്‍ പോക്‌സോ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയും കൂട്ടുപ്രതിയും നല്‍കിയ ഹര്‍ജി തളളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ലൈംഗിക പീഡനം കൊലപാതകത്തെക്കാള്‍ ഹീനമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി സ്‌ത്രീകള്‍ക്കെതിരായ ഏറ്റവും ഹീനവും ക്രൂരവുമായ കുറ്റകൃത്യം ആണെന്നും അത് കുട്ടികള്‍ക്കെതിരെ ആകുമ്പോള്‍ കുറ്റത്തിന്റെ ഗൗരവവും വ്യപ്‌തിയും ഏറെയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
2017ല്‍ 17 കാരിയെ ബലാല്‍സംഗം ചെയ്‌ത കേസിലെ പ്രതിയും കൂട്ടുപ്രതിയുമാണ് ക്രിമിനല്‍ കേസ് റദ്ദാക്കണമെനന് ആവശ്യവുമായി കോടതിയെ സമീപിച്ചത്.പെണ്‍കുട്ടിക്ക പ്രയപൂര്‍ത്തിയായപ്പോള്‍ 2020 ഡിസംബര്‍ 8ന് സ്‌പെഷ്യല്‍ മാരിയേജ് ആക്ടുപ്രകാരം പെണ്‍കുട്ടിയെ വിവാഹം കഴിച്ചെന്നും ഇപ്പോള്‍ ഒന്നിച്ചുജീവിക്കുകയാണെന്നും ആയിരുന്നു പരാതിക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ ബലാല്‍സംഗം സമൂഹത്തോടുളള കുറ്റകൃത്യമാണെന്നും ഇരയെ വിവാഹം കഴിക്കുന്നതും ഒത്തുതീര്‍പ്പുണ്ടാക്കുന്നതും വിചാരണയില്‍ നിന്ന് ഒഴിവാകുന്നതിനുളള കാരണമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജസറ്റീസ് വി.ഷേര്‍സിയാണ് നിര്‍ണായക വിമര്‍ശനം നടത്തിയത്. ഇത്തരം കേസുകളില്‍ സുപ്രീം കോടതി കൈക്കൊണ്ട നിലപാടുകള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തളളിയത്

