കരവന്നൂർ ബാങ്ക് തട്ടിപ്പ്: നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം

തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ രൂക്ഷ വിമർശനംവുമായി പാർട്ടി. സിപിഎം കരുവന്നൂർ ലോക്കൽ കമ്മിറ്റിയ്ക്ക് കീഴിലെ പുത്തൻതോട് ബ്രാഞ്ച് സമ്മേളനത്തിലാണ് ബാങ്ക് തട്ടിപ്പിൽ രൂക്ഷ വിമർശനം ഉന്നയിച്ചത് . തട്ടിപ്പ് സിപിഎമ്മിന് അവമതിപ്പുണ്ടാക്കിയതായി അംഗങ്ങൾ വ്യക്തമാക്കി. . മന്ത്രി കെ രാധാകൃഷ്ണൻ , മുൻ മന്ത്രി എ സി മൊയ്തീൻ, ജില്ലാ സെക്രട്ടറി എം എം വർഗീസ് എന്നിവർക്കെതിരെയാണ് വിമർശനം ഉയർന്നത്.

.തട്ടിപ്പിനെ കുറിച്ച് ഇവർക്ക് കീഴ്ഘടകങ്ങൾ വർഷങ്ങൾക്ക് മുമ്പ് പലപ്പോഴായി പരാതി നൽകിയിരുന്നു. തട്ടിപ്പിനെ കുറിച്ചു നേരത്തെ അറിഞ്ഞിട്ടും ഇവർ നടപടി എടുത്തില്ലെന്നാണ് വിമർശനം.ലോക്കൽ സെക്രട്ടറി വിശ്വംഭരൻ ഉൾപ്പെടെയുള്ളവർക്കെതിരെ കൂടുതൽ നടപടി വേണമായിരുന്നുവെന്നും വിമർശനമുണ്ട്. തളിയക്കോണം സൗത്ത് സമ്മേളനത്തിലും സമാനമായ വിമർശനം ഉയർന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →