വാടക വീട്ടിൽ നിന്ന് ഏഴരകിലോ കഞ്ചാവ് പിടികൂടി

ഇടുക്കി: തൊടുപുഴ കുട്ടപ്പൻ കവലയിലെ വീട്ടിൽ നിന്ന് എഴര കിലോ കഞ്ചാവും 22 ഡിറ്റനേറ്ററുകളും ഉണക്ക ഇറച്ചിയും വാറ്റുപകരണങ്ങളും പൊലീസ് പിടികൂടി. തെക്കുംഭാഗം പറയാനാനിക്കൽ അനൂപ് കേശവൻ എന്നയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നാണ് ഇവ കണ്ടെത്തിയത്. രണ്ട് കിലോയുടെ കഞ്ചാവ് നാല് പാക്കറ്റുകളാക്കി ചാക്കിൽ കെട്ടിയ നിലയിലായിരുന്നു. കഞ്ചാവ് മൊത്തക്കച്ചവടക്കാരനാണ് ഇയാളെന്ന് തൊടുപുഴ പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം മലങ്കര ഗേറ്റിന് സമീപത്ത് നിന്ന് രണ്ട് കിലോ കഞ്ചാവുമായി പാലാ സ്വദേശിയായ ജോമോൻ പിടിയിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവിന്റെ മൊത്ത വിതരണക്കാരൻ അനൂപാണെന്ന് മനസിലായത്. പൊലീസ് എത്തിയപ്പോഴേക്ക് അനൂപ് മുങ്ങി. തുടർന്ന് ഉടമസ്ഥനെ വിളിച്ചുവരുത്തിയാണ് വാതിൽ തുറന്നത്. കണ്ടെത്തിയ ഉണക്ക ഇറച്ചി കാട്ടുമൃഗത്തിന്റെയാണോ എന്ന് പരിശോധിക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →