കോവിഡ് നഷ്ടപരിഹാരം: എസ്.ഡി.ആര്‍.എഫ്. നിധിയില്‍ നിന്ന് സംസ്ഥാനങ്ങള്‍ നല്‍കണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ചു മരിച്ചവരുടെ ബന്ധുക്കള്‍ക്കുള്ള ധനസഹായം സംസ്ഥാന ദുരന്തനിവാരണ നിധി(എസ്.ഡി.ആര്‍.എഫ്.)യില്‍നിന്നു വിതരണം ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കണമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍. സംസ്ഥാന ദുരന്തനിവാരണ നിധിയുടെ 75 ശതമാനവും കേന്ദ്രവിഹിതമാണ്. ചുഴലിക്കാറ്റ്, വരള്‍ച്ച, ഭൂകമ്പം, തീപിടിത്തം, വെള്ളപ്പൊക്കം, സുനാമി, കൊടുങ്കാറ്റ്, മണ്ണിടിച്ചില്‍, ഹിമപാതം, മേഘവിസ്ഫോടനം, വിളനാശം വരുത്തുന്ന കീടങ്ങളുടെ അക്രമണം, െശെത്യക്കാറ്റ് തുടങ്ങിയവയാണ് എസ്.ഡി.ആര്‍.എഫ്. വിനിയോഗത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന പ്രാദേശികദുരന്തങ്ങള്‍. സ്ഥിതി വിലയിരുത്തിയ ശേഷം ഇവയെ ദേശീയദുരന്തമായി പ്രഖ്യാപിച്ചാകും കേന്ദ്രം തുക അനുവദിക്കുക.

ദുരന്തങ്ങളുണ്ടായാല്‍ എസ്.ഡി.ആര്‍.എഫില്‍ നിന്നു കേന്ദ്രാനുമതി ഇല്ലാതെ 10 ശതമാനം വിനിയോഗിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ദുരന്തമായി വിജ്ഞാപനം ചെയ്യാത്ത വിഷയങ്ങള്‍ക്കും ഇത് ബാധകമാണ്.കോവിഡ് രോഗബാധിതരായി മരിച്ചവരുടെ ബന്ധുക്കള്‍ക്കു നഷ്ടപരിഹാരം നല്‍കാന്‍ എസ്.ഡി.ആര്‍. ഫണ്ട് അപര്യാപ്തമെങ്കില്‍ കേന്ദ്രത്തില്‍നിന്നു കൂടുതല്‍ ഇടപെടല്‍ ഉണ്ടാകണമെന്നു ചില സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ കോടതിയുടെ അന്തിമ തീരുമാനത്തിനൊപ്പം എസ്.ഡി.ആര്‍.എഫ്. വിനിയോഗം സംബന്ധിച്ച കണക്കുകളും കേന്ദ്രം വിലയിരുത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →