ന്യൂഡല്‍ഹി: കോവിഡ് സ്ഥിരീകരിച്ച് 30 ദിവസത്തിനുള്ളില്‍ ആത്മഹത്യചെയ്തവരുടെ ബന്ധുക്കള്‍ക്കും അരലക്ഷം രൂപ നഷ്ടപരിഹാരം ബാധകമാണെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 50,000 രൂപ ഇടക്കാലാശ്വാസമായി നല്‍കാമെന്നാണു കേന്ദ്രം നേരത്തേ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, ഈ തുക അപര്യാപ്തമാണെന്നു കോടതി ചൂണ്ടിക്കാട്ടി. എങ്കിലും മരിച്ചവരുടെ ആശ്രിതര്‍ക്കു സര്‍ക്കാര്‍ തീരുമാനം ഉപകാരപ്രദമാകുമെന്നു ജസ്റ്റിസുമാരായ എം.ആര്‍. ഷാ, എ.എസ്. ബൊപ്പണ്ണ എന്നിവരുള്‍പ്പെട്ട ബെഞ്ച് പ്രതീക്ഷ പ്രകടിപ്പിച്ചു. കോവിഡ് ദുരന്തം നേരിട്ടവരുടെ കണ്ണീരൊപ്പാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ കോടതി പ്രശംസിച്ചു.
കോവിഡ് ആത്മഹത്യ: അരലക്ഷം നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്രം
