റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്ലേ ഓഫിലെത്താതെ പുറത്താകുന്ന ആദ്യ ടീമെന്ന നാണക്കേടിനരികെ സണ്‍റൈസേഴ്സ്

September 24, 2021 - 11:55 am

ദുബായ്: ഐ.പി.എല്‍. ക്രിക്കറ്റ് 14ാം സീസണില്‍ പ്ലേ ഓഫിലെത്താതെ പുറത്താകുന്ന ആദ്യ ടീമെന്ന നാണക്കേടിനരികെ മുന്‍ ചാമ്പ്യന്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ എട്ടു വിക്കറ്റിനു തോറ്റതോടെയാണ് അവരുടെ വിധിയെഴുതിയത്.എട്ടു മല്‍സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് സണ്‍റൈസേഴ്സ് ജയിച്ചത്. പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനം തിരിച്ചു പിടിക്കാന്‍ ഋഷഭ് പന്തിനും സംഘത്തിനും കഴിഞ്ഞു. 14 പോയിന്റാണ് ഡല്‍ഹിക്കുള്ളത്. ഒരു മത്സരം കുറച്ചു കളിച്ച ചെന്നൈ സൂപ്പര്‍ കിങ്സാ് 12 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. കഴിഞ്ഞ ദിവസം ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് 134 റണ്ണിലൊതുങ്ങിയപ്പോള്‍ തന്നെ ഡല്‍ഹി വിജയപ്രതീക്ഷയിലായിരുന്നു. 17.5 ഓവറില്‍ രണ്ടു വിക്കറ്റ് നഷടത്തില്‍ അവര്‍ ലക്ഷ്യത്തിലെത്തി.സീസണിലെ ആദ്യ മത്സരം കളിച്ച മുന്‍ നായകന്‍ ശ്രേയസ് അയ്യര്‍ പുറത്താകാതെ 47 റണ്ണുമായി ടോപ്സ്‌കോററായി മാറി. ശിഖര്‍ ധവാന്‍ (42), പൃഥ്വി ഷാ (11) എന്നിവര്‍ പുറത്തായപ്പോള്‍ നായകന്‍ ഋഷഭ് പന്ത് 35 റണ്ണുമായി ക്രീസിലുണ്ടായിരുന്നു.

ഹൈദരാബാദ് നിരയില്‍ ആരും തന്നെ 30 ന് മുകളില്‍ കടന്നില്ല. 28 റണ്ണെടുത്ത അബ്ദുള്‍ സമദാണ് ടീമിന്റെ ടോപ്സ്‌കോറര്‍. 21 പന്തില്‍ ഒരു സിക്സറും രണ്ടു ഫോറുകളുമടക്കമായിരുന്നു അത്. അഫ്ഗാനിസ്ഥാന്റെ സ്പിന്നര്‍ റാഷിദ് ഖാനാണ് മറ്റൊരു പ്രധാന സ്‌കോറര്‍. 19 പന്തില്‍ ഒരു സിക്സറും രണ്ടു ഫോറുകളുമടക്കം 22 റണ്ണെടുത്തു.നായകന്‍ കെയ്ന്‍ വില്ല്യംസണും വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയും 18 റണ്‍ വീതമെടുത്ത് മടങ്ങി. മനീഷ് പാണ്ഡെ 17 റണ്ണും ജാസണ്‍ 10 റണ്ണും നേടി. മുന്‍ നായകന്‍ ഡേവിഡ് വാര്‍ണര്‍ പൂജ്യത്തിനു പുറത്തായി. മൂന്നു വിക്കറ്റുകളെടുത്ത ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ കാഗിസോ റബാഡയാണ് സണ്‍റൈസേഴ്സിനെ തകര്‍ത്തത്.ആന്റിച് നോര്‍ടിയയും അക്ഷര്‍ പട്ടേലും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു. ഇന്ത്യയിലെ അവസാന മല്‍സരത്തില്‍ ഒഴിവാക്കപ്പെട്ട ശേഷം ടീമിലേക്കു തിരികെ വന്ന വാര്‍ണര്‍ മൂന്നു പന്തുകള്‍ മാത്രമാണു നേരിട്ടത്. നോര്‍ടിയ എറിഞ്ഞ ഇന്നിങ്സിലെ ആദ്യ ഓവറില്‍ അക്ഷര്‍ പട്ടേലിന് അനാസാസ ക്യാച്ച് സമ്മാനിച്ച് വാര്‍ണര്‍ ക്രീസ് വിട്ടു. രണ്ടാം വിക്കറ്റില്‍ സാഹയും വില്യംസണും ചേര്‍ന്ന് 29 റണ്ണുമായി രക്ഷാപ്രവര്‍ത്തനം നടത്തി. സാഹയെ റബാഡ ശിഖര്‍ ധവാന്റെ കൈകളിലെത്തിച്ചു.

മൂന്നാം വിക്കറ്റില്‍ പാണ്ഡെയെ കൂട്ടുപിടിച്ച് വില്യംസണ്‍ ടീമിനെ മുന്നോട്ടു നയിച്ചു. രണ്ടു തവണ പുറത്താകലില്‍നിന്നു രക്ഷപ്പെട്ട വില്യംസണ്‍ മൂന്നാം തവണ പുറത്തായി. അക്ഷറിന്റെ ബൗളിങില്‍ ഷിംറോണ്‍ ഹിറ്റ്മീര്‍ ക്യാച്ചെടുത്തു. 29 റണ്ണെടുക്കുന്നതെിനിടെ അടുത്ത മൂന്നു വിക്കറ്റുകളും നഷ്ടപ്പെടുത്തിയ ഹൈദരാബാദ് ആറിന് 90 റണ്ണെന്ന നിലയിലേക്കു തകര്‍ന്നു.സമദും റാഷിദും നല്‍കിയ സംഭാവനകള്‍ ഹൈദരാബാദിനെ 130 കടത്തി. ഇന്ത്യയില്‍ നടന്ന ആദ്യപാദം സൂപ്പര്‍ ഓവര്‍ വരെ നീണ്ടു. ഡല്‍ഹി അന്നു ത്രസിപ്പിക്കുന്ന ജയവും സ്വന്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *