വാഷിംങ്‌ടണ്‍ : സാര്‍ക്ക് സമ്മേളനത്തില്‍ അഫ്‌ഗാനിസ്ഥാനെ പ്രതിനിധീകരിച്ച് ഭീകരസംഘടനയായ താലിബാന്‍ നേതാക്കളെ പങ്കെടുപ്പിക്കണമെന്ന് പാക്കിസ്ഥാന്‍ ആവശ്യമുന്നയിച്ചതിനു പിന്നാലെ സാര്‍ക്ക് സമ്മേളനം റദ്ദാക്കി. സാര്‍ക്ക് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം 2021 സെപ്‌തംബര്‍ 25 ശനിയാഴ്‌ച ന്യൂയോര്‍ക്കില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുകയായിരുന്നു. ഇന്ത്യ, അഫ്‌ഗാനിസ്ഥാന്‍.ബംഗ്ലാദേശ്, ഭൂട്ടാന്‍, മാലദ്വീപ്, നേപ്പാള്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നീ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്‌മയാണ് സാര്‍ക്ക്. പാക് നിര്‍ദ്ദേശം ഇന്ത്യയുള്‍പ്പെടയുളള അംഗരാജ്യങ്ങള്‍ ശക്തമായി എതിര്‍ത്തതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അഫ്‌ഗാനെ പ്രതിനിധീകരിച്ച് ഒഴിഞ്ഞ കസേര ഇടാമെന്നാണ് ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടേത്. ഇത് അംഗീകരിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാകാതിരുന്നതോടെ യോഗം റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇത്തവണ നേപ്പാളാണ് സാര്‍ക്ക് യോഗത്തിന്‍റെ അദ്ധ്യക്ഷ പദവി വഹിക്കുന്നത്. അഫ്‌ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരിനെ ഇന്ത്യയടക്കം ഭൂരിഭാഗം ലോക രാജ്യങ്ങളും അംഗീകരിച്ചിട്ടില്ല.