തിരുവനന്തപുരം: തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ രാവിലെ എട്ട് മണി മുതൽ ഒരു മണി വരെ ശ്രവ്യ ഇ.എൻ.ടി ഒ.പി ഉണ്ടാകുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഇ.എൻ.ടി സംബന്ധമായ അസുഖങ്ങൾക്കുള്ള ചികിത്സയും, നൂതന സാങ്കേതിക വിദ്യകളുപയോഗിച്ചിട്ടുള്ള രോഗ നിർണ്ണയവും, ഇ.എൻ.ടി സർജൻ, ഓഡിയോളജിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ് എന്നിവരുടെ സേവനങ്ങളും കൂടാതെ കേൾവി പരിശോധന, ചെവി, മൂക്ക്, തൊണ്ട എന്നിവയുടെ സ്കാനിംഗ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനം എന്നിവയും പോതു ജനങ്ങൾക്ക് സൗജന്യമായി ലഭിക്കും.
തിരുവനന്തപുരം: ഹോമിയോപ്പതി മെഡിക്കൽ കോളേജിൽ ശ്രവ്യ ഇ.എൻ.ടി ഒ.പി
