തിരുവനന്തപുരം: ചെമ്പൈ പുരസ്‌കാരം 2021: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കർണാടക സംഗീതം – വായ്പ്പാട്ടിന് കേരള സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ചെമ്പൈ പുരസ്‌കാരം 2021 ന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള യുവസംഗീതജ്ഞർക്ക് അപേക്ഷിക്കാം. അപേക്ഷാഫോമും നിയമാവലിയും ചെയർമാൻ, ചെമ്പൈ റോഡ്, ശ്രീവരാഹം, തിരുവനന്തപുരം- 695009, (ഫോൺ: 0471-2472705, മൊബൈൽ: 9447754498) എന്ന വിലാസത്തിൽ നേരിട്ടും, തപാലിലും ലഭിക്കും. ട്രസ്റ്റ് ട്രഷററുടെ ഫോൺ നമ്പറിലേക്ക് (9447060618) വാട്ട്‌സ്അപ്പ് സന്ദേശം അയച്ചും അപേക്ഷാഫോം വാങ്ങാം. തപാലിൽ അപേക്ഷാഫോം അയയ്ക്കുന്നതിന് പത്ത് രൂപ സ്റ്റാമ്പൊട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ വലിയ കവർ അയയ്ക്കണം. പൂരിപ്പിച്ച അപേക്ഷാഫോം തിരുവനന്തപുരം ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റിൽ ഒക്‌ടോബർ 15 നകം ലഭിക്കണം.

Share
അഭിപ്രായം എഴുതാം