പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുളള ശ്രമം അവസാനിപ്പിക്കണം : സീറോമലബാര്‍സഭ

കൊച്ചി : പാലാബിഷപ്പ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ടിനെ ഒറ്റപ്പെടുത്തി ആക്രമക്കാനുളള നീക്കം അവസാനിപ്പിക്കണമെന്ന്‌ സീറോമലബാര്‍ സഭ ആവശ്യപ്പെട്ടു. . കുറവിലങ്ങാട്‌ പളളിയില്‍ ബിഷപ്പ്‌ നടത്തിയ പ്രസംഗം വിവാദമാക്കിയവര്‍ ഉന്നയിച്ച വിഷയത്തിന്റെ ഗൗരവം ബോധപൂര്‍വം നഷ്ടപ്പെടുത്തിയെന്നും സഭയുടെ പബ്ലിക്ക്‌ അഫേഴ്‌സ്‌ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചു ബിഷപ്പ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗം ചൂണ്ടിക്കാട്ടി.

മത സ്‌പര്‍ദ്ധ വളര്‍ത്തിയെന്നാരോപിച്ച്‌ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ബോധപൂര്‍വമായ പ്രചരണം നടത്തുന്നവര്‍ അതില്‍നിന്ന്‌ പിന്‍മാറണം. പ്രസംഗത്തിന്റെ സാഹചര്യവും ഉദ്ദേശ ശുദ്ധിയും വ്യക്തമായിട്ടും ബിഷപ്പിനെതിരെ നടപടി സ്വീകരിക്കണമെന്ന്‌ മുറവിളി ആസൂത്രിതമാണ്‌. കുറ്റപ്പെടുത്താനുളള നീക്കം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതിനെതിരെ ഒറ്റക്കെട്ടായി നിലകൊളളും. സമകാലിക കേരളത്തില്‍ എളുപ്പത്തില്‍ വിറ്റഴിയുന്ന മതപ്രര്‍ദ്ധ ,വര്‍ഗീയത എന്നീ ലേബലുകള്‍ ബിഷപ്പിന്റെ പ്രസംഗത്തിന്‌ നല്‍കി. ദേവാലയത്തില്‍ വിശ്വസികളോട്‌ നടത്തിയ പ്രസംഗമാണ്‌ എന്നത്‌ സൗകര്യപൂര്‍വം അവഗണിച്ചു.

ചില രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും പ്രസ്ഥാനങ്ങളും അവരുടെ ഇടപെടലുകളിലൂടെ ബിഷപ്പിന്റെ പ്രസംഗത്തെ രണ്ട്‌ മതങ്ങല്‍ തമ്മിലുളള പ്രശ്‌നമായി അവതരിപ്പിച്ചു. ഈതെറ്റായ അവതരണമാണ്‌ വിവാദങ്ങള്‍ക്കും ഫലരഹിതമായ ചര്‍ച്ചകള്‍ക്കും കാരണമായത്‌. മതവിദ്വേഷവും സാമുദായിക സ്‌പര്‍ധയും വളര്‍ത്തുന്ന പ്രചാരണങ്ങളില്‍നിന്ന്‌ എല്ലാവരും വിട്ടുനില്‍ക്കണം. എന്നും സീറോമലബാര്‍സഭ പ്രത്രക്കുറിപ്പില്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →