കൊച്ചി ; തടവുകാര്‍ ജയിലില്‍ നിന് വിളിക്കന്ന ഫോണ്‍ കോളുകള്‍ മറ്റുപല നമ്പരുകളിലേക്കും ഡൈവേര്‍ട്ടുചെയ്യുന്നതായി കണ്ടെത്തി. കൊടിസുനി ഉള്‍പ്പെടയുളള തടവുകാരുടെ ഫോണുകള്‍ ഇത്തരത്തില്‍ ട്രാന്‍സ്‌ഫര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുതടയാന്‍ തിരുവനന്തപുരം സെന്‍ട്രല്‍ജയിലില്‍ ഫോണ്‍വിളി റെക്കാര്‍ഡ് ചെയ്യുന്ന സംവിധാനം ഏര്‍പ്പെടുത്തിയതോടെയാണ് കൊടിസുനി മാറ്റത്തിന് അപേക്ഷ നല്‍കിയത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിയശേഷവും ഫോണ്‍വിളി ഡൈവേര്‍ട്ടുചെയ്യല്‍ തുടര്‍ന്നതായിട്ടാണ് വിവരം. ജയില്‍ ചട്ടപ്രകാരം ഒരു തടവുകാരന് മൂന്നുനമ്പരുലേക്ക് വിളിക്കാന്‍ അനുമതിയുണ്ട്. ഈ നമ്പരുകള്‍ നേരത്തെ എഴുതി നല്‍കി വിളിക്കാനുളള കാര്‍ഡ് ഉപയോഗിച്ച് ജയിലിലെ പൊതുഫോണുകളില്‍നിന്ന് വിളിക്കാവുന്നതാണ്.
എന്നാല്‍ ഈ വിധത്തില്‍ നേരത്തെ നല്‍കിയ നമ്പരിലേക്ക് വിളിച്ചശേഷം മറ്റുപല നമ്പരുകളിലേക്കും കോള്‍ ഡൈവേര്‍ട്ടുചെയ്യുകയാണ് . സാധാരണഗതിയില്‍ ഇത് കണ്ടെത്താന്‍ കഴിയുകയില്ല. തങ്ങള്‍ക്കാവശ്യമുളളവരെ വിളിക്കുന്നതും ക്വട്ടേഷനുകള്‍ ഏറ്റെടുക്കുന്നതും നടപ്പാക്കുന്നതും ഇതുവഴിയാണ്. ഫോണുകളില്‍ നിരന്തരം ബന്ധപ്പെടാന്‍ കഴിയാത്തിടത്താണ് രഹസ്യമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്.
എന്നാല്‍ ജയിലധികൃതര്‍ വിചാരിച്ചാല്‍ ഇത് തടയാന്‍ കഴിയും. കുറ്റവാളികളെ ഉപയോഗിച്ച് പല കാര്യങ്ങളും സാധിച്ചെടുക്കുന്ന ജയില്‍ ഉദ്യോഗസ്ഥര്‍ ഉണ്ടെന്നാണ് വിവരം. അറിയപ്പെടുന്ന ക്വട്ടേഷന്‍ പ്രതികളെക്കൊണ്ട് ഫോണില്‍ ഭീഷണിപ്പെടുത്തി വന്‍ തകുകകള്‍ തട്ടിയെടുക്കുന്നതായി വ്യാപക പരാതിയുണ്ട്. . 10 വര്‍ഷമായി ജയിലില്‍ കഴിയുന്ന കൊടിസുനിയാണിപ്പോള്‍ ഇതില്‍ ഏറ്റവും മാര്‍ക്കറ്റുളളയാള്‍.സെല്ലില്‍ ഒറ്റക്ക് താമസിപ്പിച്ചിരിക്കുന്ന കൊടിസുനിക്ക് എവിടെനിന്നാണ് മൊബൈല്‍ഫോണ്‍ ലഭിച്ചതെന്നത് സംബന്ധിച്ച് ജയിലധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആര്‍ക്കാണ് ഫോണ്‍ ചെയ്യുന്നതെന്നും വ്യക്തമല്ല. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം ആവശ്യമെങ്കില്‍ തിരുവനന്തപുരത്തേക്ക മാറ്റുന്നതും പരിഗണിക്കും. ഒരു വര്‍ഷം മുമ്പാണ് കൊടിസുനി വിയ്യൂരിലെത്തിയത്. 2013ല്‍ കോഴിക്കോട് ജില്ലാ ജയിലില്‍ വച്ച് കൊടിസുനി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് പിടിച്ചിരുന്നു. പലതവണ ഗുണ്ടകളെ അടക്കം സുനി ജയിലിലേക്ക് വിളിച്ചിട്ടുണ്ട്. കൊലപാതകക്കേസില്‍ ജയിലില്‍ കഴിയുന്ന റഷീദ് എന്ന തടവുകാരന്‍ 223 മൊബൈല്‍ നമ്പരുകളിലേക്ക് വിളിച്ചിട്ടുണ്ട്. 1345 തവണ ഫോണ്‍ വിളിച്ചിരുന്നതായി അധികൃതര്‍ കണ്ടെത്തി. ജാമറുകള്‍ ഉള്‍പ്പെടെയുളള ഉപകരണങ്ങല്‍ സ്ഥാപിച്ചിട്ടും ഫോണ്‍ വിളികള്‍ തടയാന്‍ സാധിക്കാത്തതിനെ അതീവ ഗൗരവത്തേടെയാണ് അഭ്യന്തര വകുപ്പ് കാണുന്നത്.