തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ പൂവാറിൽ ന്യൂനപക്ഷ ഭാഗത്തിൽപ്പെട്ട യുവാവിന് പോലീസ് മർദ്ദനമേറ്റ സംഭവത്തിൽ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയോട് അടിയന്തിര റിപ്പോർട്ട് നൽകാൻ കമ്മീഷൻ ചെയർമാൻ പി.കെ ഹനീഫ നിർദ്ദേശിച്ചു. റിപ്പോർട്ട് ലഭിച്ചാലുടൻ കേസിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കമ്മീഷൻ അറിയിച്ചു.