ഹരിപ്പാട് : ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് രാത്രിയില്‍ സ്‌കൂട്ടറില്‍ വീട്ടിലേക്കുമടങ്ങിയ ആരോഗ്യ പ്രവര്‍ത്തകയ്‌ക്കുനേരെ ആക്രമണം. തൃക്കുന്നപ്പുഴ പാനൂര്‍ ഫാത്തിമ മന്‍സിലില്‍ നവാസിന്‍റെ ഭാര്യ സുബിന(35) ആണ് ആക്രമണത്തിനരയായത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം സുബിനയെ ആക്രമിക്കുകയായിരുന്നു. മാല പിടിച്ചുപറിക്കാനും തട്ടിക്കൊണ്ടുപോകാനും ശ്രമിച്ചു. കഴുത്തിന് പരിറ്റേ സുബിന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
2021 സെപ്‌തംബര്‍ 21ന് തിങ്കളാഴ്‌ചരാത്രി 11 മണിയോടെ പല്ലന ഹൈസ്‌കൂളിന് വടക്ക് വച്ചായിരുന്നു സംഭവം. താല്‍ക്കാലിക നഴ്‌സിംഗ് അസിസ്‌റ്റന്‍റായി ജോലി ചെയ്യുന്ന സുബിന ആളൊഴിഞ്ഞ റോഡിലൂടെ പോകുമ്പോവായിരുന്നു ആക്രമണം. ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ യുവാക്കളിലൊരാള്‍ സുബിന ധരിച്ചിരുന്ന ഹെല്‍മെറ്റിന് പിന്നില്‍ അടിച്ചു. ഇതോടെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ സമീപത്തെ വൈദ്യുതി പോസറ്റില്‍ ഇടിച്ചുമറിയുകയായിരുന്നു. നിലത്തുവീണ സുബിനയുടെ കഴുിത്തില്‍ കുത്തിപ്പിടിച്ച് അ്‌ക്രമികള്‍ മാലക്കായി പരതിയെങ്കിലും ലഭിക്കാത്തതിനെ തുടര്‍ന്ന് വീണ്ടും ആക്രമിച്ചു. സുബിനയെ ബൈക്കിന് നടുവിലിരുത്തി കടത്തിക്കൊണ്ടുപോകാനും ശ്രമിച്ചു. ഇതിനിടെ സുബിന സമീപത്തെ വീട്ടിലേക്ക് കുതറിയോടി
ഈ സമയം പോലീസിന്റെ പട്രോളിംഗ് വാഹനം ഇതുവഴിയെത്തിയതോടെ അക്രമികള്‍ കടന്നുകളഞ്ഞു. പോലീസ് വിവരങ്ങള്‍ ശേഖരിക്കുന്നതിനിടെ സുബിന വീട്ടിലെത്താന്‍ വൈകിയതിനെ തുടര്‍ന്ന് തിരക്കിയിറങ്ങിയ സഹോദരന്‍ സ്ഥലത്തെത്തി. ഭര്‍ത്താവിനെയും വിവരമറിയിച്ചു. സുബിനയെ ഇവര്‍ക്കൊപ്പം ആശുപത്രിയിലേക്കയച്ചശേഷം പോലീസ് പ്രദേശത്ത് തെരച്ചില്‍ നടത്തിയെങ്കിലും അക്രമികളെ കണ്ടെത്താനായില്ല. തോട്ടപ്പളളി ഭാഗത്തേക്കാണ് അക്രമികള്‍ പോയതെന്നാണ് വിവരം. ബൈക്ക് കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തില്‍ പ്രതികളെപ്പറ്റി വിവരം ലഭിച്ചതായിട്ടാണ് സൂചന.
പ്രതികള്‍ ഉടന്‍ പിടിയിലാവുമെന്നും മോഷണ ശ്രമത്തിനിടെയുണ്ടായ ആക്രമണമാണെന്നും തൃക്കുന്നപ്പുഴ പോലീസ് അറിയിച്ചു. എന്നാല്‍ തട്ടിക്കൊണ്ടുപോകല്‍ ശ്രമം നടന്നതായി പോലീസ് സ്ഥിരീകരിക്കുന്നില്ല. അക്രമണത്തിന്റെ നടുക്കത്തില്‍ നിന്ന് സുബിന മുക്തമായിട്ടില്ല. പിന്നാലെ ഒരു ബൈക്ക് വന്നതും അക്രമിച്ചതും ഒക്കെ നടുക്കത്തോടെയാണ് സുബിന ഓര്‍മ്മിച്ചെടുക്കുന്നത്. എങ്ങനെയോ ധൈര്യം സംഭരിച്ചാണ് അക്രമികളില്‍ നിന്ന രക്ഷപെട്ട് സമീപത്തെ വീട്ടിലേക്ക് ഓടിയത്. പോലീസ് ജീപ്പ കണ്ടതോടെയാണ് ആശ്വാസമായതെന്ന് സുബിന പറഞ്ഞു. സുബിനയുടെ കഴുത്തിന് പുറമേ കൈക്കും കാലിനും പരിക്കുകളുണ്ട്.