കൊച്ചി : കോവിഡ് പ്രതിസന്ധി മറികടന്ന് സജീവമാകുന്ന സംസ്ഥാനത്തെ ടൂറിയം മേഖലക്ക് ഉണര്‍വേകി 1200 അഭ്യന്തര വിനോദ സഞ്ചാരികളുമായി എംവിഎംപ്രസ് ആഡംബര കപ്പല്‍ 2021 സെപ്‌തംബര്‍ 22ന് കൊച്ചിയിലെത്തും . വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുളള യാത്രക്കാരുമായാണ് കോര്‍ഡേലിയാ ക്രൂയിസിന്റെ എംവിഎംപ്രസ് കപ്പല്‍ കൊച്ചിയില്‍ എത്തുന്നത്. മുംബൈയില്‍ നിന്ന ലക്ഷദ്വീപിലേക്കു പോകുന്ന കപ്പലിലെ 800 യാത്രക്കാര്‍ കൊച്ചി നഗരത്തിലെ കാഴ്‌ചകള്‍ അടുത്തറിയാനായി തീരത്ത് ഇറങ്ങും. രാവിലെ അഞ്ചിനാണ് കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിടുക. 6.30 ഓടെ സഞ്ചാരികള്‍ പുറത്തിറങ്ങും.
. പിന്നീടിവര്‍ കൊച്ചിയിലെ പ്രത്യേക പൈതൃക കേന്ദ്രങ്ങളടക്കമുളള വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. മൂന്നുസംഘങ്ങളായി പ്രത്യേക ബസുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും യാത്ര. മട്ടാഞ്ചേരി , ഫോര്‍ട്ടുകൊച്ചി, അടക്കമുളള നഗരത്തിന്‍റെ പഴമയും പാരമ്പര്യവും വിളംബരം ചെയ്യുന്ന ഇടങ്ങള്‍ സന്ദര്‍ശിക്കുന്നതിലൂടെ യാത്രികര്‍ക്ക് കേരളത്തിന്റെ സംസ്‌കാരത്തെയും ജീവിതത്ണ്‌തെയും അടുത്തറിയാന്‍ അവസരം ലഭിക്കും. വേയേയ്ജര്‍ കോരളയാണ് ടൂര്‍ ഏജന്‍റ്. . വൈകിട്ടു മൂന്നിന് കപ്പല്‍ ലക്ഷദ്വീപിലേക്ക് തിരിക്കും.
അടുത്തയിട കേരളം പ്രഖ്യാപിച്ച സമഗ്ര കാരവന്‍ ടൂറിസം നയം സന്ദര്‍ശകരുെടെ സുരക്ഷ ഉറപ്പുവരുത്തി പ്രകൃതിയോട് ഒത്തിണങ്ങിയ യാത്രാനുഭവം സാധ്യമാക്കുമെന്ന് ടൂറിസം ഡയറക്ടര്‍ വിആര്‍ കൃഷ്‌ണ തേജ പ്രതികരിച്ചു.