വിദേശ വനിതക്കുനേരെ ആക്രമണം . ഡിജിപി, പോലീസ്‌ ഡെപ്യൂ്‌ട്ടി കമ്മീഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കി

കൊച്ചി: കളമശേരിയില്‍ വിദേശ വനിതക്കുനേരെ ആക്രമണം നടത്തിയതായി പരാതി. കളമശേരി എച്ചഎംടി കോളനിക്കുസമീപം സ്ഥിരതാമസമാക്കിയ മലേഷ്യക്കാരി പൂജ തെരേഷ സ്റ്റാന്‍സ്ലസ്‌ എന്ന വനിതയാണ്‌ പരാതിക്കാരി . കഴിഞ്ഞ മൂന്നുവര്‍ഷമായി ഇവിടെ താമസിക്കുകയാണിവര്‍. സമീപ വാസി മരത്തടികൊണ്ട്‌ അടിക്കാന്‍ വന്നെന്നും അസഭ്യവര്‍ഷം നടത്തിയെന്നുമാണ്‌ പരാതി ഡിജിപി, കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ഉള്‍പ്പടെയുളളവര്‍ക്ക്‌ ഇവര്‍ പരാതി നല്‍കി. പക്ഷെ കളമശേരി സിഐക്ക് പരാതി ലഭിച്ചിട്ടില്ല.

ഏതാനം വര്‍ഷം മുമ്പ്‌ കേരളത്തിലെത്തിയപ്പോള്‍ പരിചയപ്പെട്ട ഇറ്റാലിയന്‍ പൗരനുമായി കളമശേരിയിലെ എ്‌ച്ച്‌എംടി കോളനിക്കുസമീപം വീട്‌ വാങ്ങിയാണ്‌ ഇവര്‍ താമസിക്കുന്നത്‌. നിലവില്‍ പങ്കാളി നാട്ടിലേക്ക് മടങ്ങിയതിനാല്‍ ഒറ്റക്കാണ് താമസം. നായയാണ് ഇവര്‍ക്ക കൂട്ട്. കടുത്ത മൃഗസ്‌നേഹിയായതിനാല്‍ ഇവര്‍ സമീപത്തുളള നായകള്‍ക്ക്‌ തീറ്റ കൊടുക്കുന്ന പതിവുണ്ട്‌ . കഴിഞ്ഞ ദിവസം ക്ഷീണിച്ചു മെലിഞ്ഞ ഒരു നായക്ക്‌ ഭക്ഷണം കൊടുക്കുന്നത്‌ കണ്ട്‌ ഇഷ്ടപ്പെടാതെ സമീപവാസി അലി എന്നയാള്‍ തന്നെ അക്രമിക്കുകയായിരുന്നുവെന്ന്‌ പൂജ പറയുന്നു.

നായയുമായി ഓടി രക്ഷപെട്ടതിനാലാണ്‌ അടിയേല്‍ക്കാതിരുന്നതെന്നും തന്നെ ഉപദ്രവിക്കാന്‍ വന്ന വിവരം അയാളുടെ ഭാര്യയോട്‌ പറഞ്ഞെങ്കിലും അവര്‍ ക്ഷമാപണം നടത്തിയില്ലെന്നുമാത്രമല്ല പോലീസിനെ വിളിക്കാന്‍ വെല്ലുവിളിക്കകുയും ചെയ്‌തു. 15 മിനിട്ടിനകം പോലീസ്‌ എത്തിയെങ്കിലും ഔദ്യോഗികമായി പരാതി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. അരമണിക്കൂറിന്‌ ശേഷം അലി തന്റെ ഗേറ്റ്‌ തളളിത്തുറന്ന്‌ അകത്തുകയറി ആക്രമിക്കാന്‍ ശ്രമം നടത്തിയെന്നും ഇവിടെ അനാശാസ്യം നടത്തുകയാണെന്ന് ആക്ഷേപിക്കുകയും ചെയ്തു.

നായകള്‍ക്ക് തീറ്റകൊടുക്കുന്നത്‌ കുറ്രകരമല്ലാത്തതിനാല്‍ പ്രദേശത്തെ തെരുവ്‌ നായകള്‍ക്കും, സ്‌ത്രീയെന്ന നിലയില്‍ തനിക്കും സംരക്ഷണം നല്‍കണമെന്നും ,സ്‌ത്രീകള്‍ക്കുനേരയുളള അതിക്രമങ്ങള്‍ തടയല്‍ നിയമ പ്രകാരം അയാള്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

അതേസമയം പ്രദേശത്ത തെരുവ്‌ നായ്‌ക്കളുടെ ശല്യം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ അതിന്‌ ഭക്ഷണം നല്‍കുന്നത്‌ തന്റെ കുടുംബത്തെയും കുട്ടികളുടെ ഓണ്‍ലൈന്‍ വിദ്യാഭ്യായസത്തേയും ബാധിക്കുന്നുണ്ടന്ന്‌ അലി ആരോപിച്ചു. നായയെ ഓടിച്ചുവിടാന്‍ ശ്രമിക്കുക മാത്രമാണ്‌ താന്‍ ചെയതതെന്നും അലി പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →