ഹൈദരാബാദ്: നിവിൻ പോളിയെ നായകനാക്കി ഗീതുമോഹൻദാസ് സംവിധാനം ചെയ്ത ചിത്രമാണ് മൂത്തോൻ .ഈ ചിത്രത്തിലെ അഭിനയത്തിന് 2019 ലെ മികച്ച നടനുള്ള സൈമ പുരസ്കാരം നിവിൻ പോളി കരസ്ഥമാക്കി.
സൈമാ പുരസ്കാര വേദിയിൽ നിറ സാന്നിധ്യവും ശ്രദ്ധേയനുമായ യുവനായകൻ നിവിൻ പോളിയുടെ കഴിവിന് കിട്ടിയ കയ്യടി മാത്രമല്ല താടിയും മുടിയും നീട്ടി വളർത്തി 2 അദ്ദേഹത്തിൻറെ ലുക്കിനും കൂടി കിട്ടിയതാണ് എന്നാണ് ഏറെ ശ്രദ്ധേയം.
ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപാണ് ചിത്രത്തിന്റ ഹിന്ദി സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത് . മിനി സ്റ്റുഡിയോ, ജാരി പിക്ചേഴ്സ് , പാരഗൺ പിക്ചേഴ്സ് എന്നീ ബാനറുകൾക്കൊപ്പം അനുരാഗ് കശ്യപും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ ശാശാങ്ക് അറോറ, ശോഭിത ധൂലിപാല,, ദിലീഷ് പോത്തൻ, സുജിത് ശങ്കർ , മെലീസ രാജു തോമസ്, തുടങ്ങിയവരും വേഷമിടുന്നു.
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വെർഷൻ 5.25 എന്ന ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാൾ ഒരുക്കുന്ന അന്ന് കനകം കാമിനി കലഹം , ലിജു കൃഷ്ണസംവിധാനം ചെയ്യുന്ന പടവെട്ട്, രാജീവ് രവിയുടെ തുറമുഖം എന്ന ചിത്രങ്ങളാണ് നിവിൻ പോളിയുടെതായി ഇനി പുറത്ത് വരാനുള്ളത്.
നിരവധി പുരസ്കാരങ്ങൾ നേടിക്കൊടുത്ത മൂത്തോൻ നിവിൻ പോളിയിൽ നിന്നും ശ്രദ്ധേയമായ മികച്ച കഥാപാത്രങ്ങൾ ഇനിയും പ്രതീക്ഷിക്കാം എന്ന് ഉറപ്പാണ് മലയാളി പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.