വാഷിങ്ടണ്‍: കോവിഡ് വകഭേദങ്ങളുടെ വായുവിലൂടെയുള്ള വ്യാപന ശേഷി അതിശക്തമെന്ന് യു.എസിലെ മെരിലാന്‍ഡ് സര്‍വകലാശാലയിലെ ഗവേഷകരുടെ പഠനം.ഇതുവരെ കരുതിയിരുന്നതിലും ശക്തിയോടെയാണ് ഇവ വായുവിലൂടെ പകരുന്നത്.കോവിഡ് ബാധിതരുടെ ഉഛ്വാസവായുവിലൂടെ വൈറസുകള്‍ വായുവില്‍ വ്യാപിക്കുമെന്നും ശ്വാസത്തിലൂടെ അവ മറ്റുള്ളവരുടെ ഉള്ളില്‍ കടക്കുമെന്നും ഗവേഷകര്‍ പറയുന്നു. കൊറോണ വൈറസിന്റെ ആദ്യരൂപത്തെ അപേക്ഷിച്ച് 43 മുതല്‍ 100 ഇരട്ടി വരെ വൈറസുകളാണ് ആല്‍ഫ വകഭേദം ബാധിച്ചവരുടെ ഉഛ്വാസത്തിലൂടെ പുറത്തുവരുന്നത്. സര്‍ജിക്കല്‍ മാസ്കുകള്‍ ധരിച്ചാല്‍ ഇതു പകുതിയായി കുറയുമെന്നും ക്ലിനിക്കല്‍ ഇന്‍ഫെക്ഷ്യസ് ഡീസീസസില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വായുവിലൂടെയുള്ള കോവിഡ്വ്യാപനത്തിനു പുതിയ തെളിവാണ് ഈ പഠനഫലമെന്നു മെരിലാന്‍ഡ് സര്‍വകലാശാലയിലെ പൊതുജനാരോഗ്യ വിഭാഗം പ്രഫസര്‍ ഡോണ്‍ മില്‍ട്ടണ്‍ പറഞ്ഞു.
കോവിഡ് വകഭേദങ്ങളുടെ വായുവിലൂടെയുള്ള വ്യാപന ശേഷി അതിശക്തമെന്ന് പഠനം
