കട്ടപ്പന : വനിതാ സംവരണബില്‍ പാസാക്കണമെന്നാവശ്യപ്പെട്ട് സിപിഐ കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കട്ടപ്പന ഗാന്ധി സ്‌ക്വയറില്‍ സമരം സംഘടിപ്പിച്ചു. സ്‌ത്രീകള്‍ക്ക് 33 ശതമാനം സംവരണം എന്ന നിയമം അടിയന്തിരമായി പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറാവണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. വനിതാ സംവരണബില്‍ അടിയന്തിരമയി പാസാക്കണമെന്നാവശ്യപ്പെട്ട് കമ്യൂണിസ്റ്റ്‌പാര്‍ട്ടി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച സമരത്തിന്റെ ഭാഗമായിട്ടാണ് കട്ടപ്പനയിലും സമരം നടന്നത്.
സിപിഐ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷനംഗവും സംസ്ഥാന വൈസ് പ്രസിഡന്റു മായ മാത്യു വര്‍ഗീസ് സമരം ഉദ്‌ഘാടനം ചെയ്‌തു. അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സിപിഐ ജില്ലാകൗണ്‍സില്‍ അംഗവുമായ മിനി നന്ദകുമാര്‍ അദ്ധ്യക്ഷയായിരുന്നു. സിപിഐ കട്ടപ്പന മണ്ഡലം കമ്മറ്റി സെക്രട്ടറി വിആര്‍ ശശി, ജില്ലാ കൗണ്‍സില്‍ അംഗം എന്‍ വിപിന ചന്ദ്രന്‍,കട്ടപ്പന നോര്‍ത്ത് ലോക്കല്‍ കമ്മറ്റി സെക്രട്ടറി രാജന്‍കുട്ടി മുതുകുളം, സൗത്ത് ലോക്കല്‍ കമ്മറ്റി സെക്രട്ടറി കെ.എന്‍ കുമാരന്‍, കിസാന്‍ സഭ ജില്ലാ സെക്രട്ടറി ടിസി കുര്യന്‍ എന്നിവര്‍ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

