കോഴിക്കോട്: ക്ലീൻ ഗ്രീൻ പദ്ധതിക്ക് തുടക്കമായി

കോഴിക്കോട്: കുന്നുമ്മൽ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന ക്ലീൻ ഗ്രീൻ പദ്ധതിക്ക് അഞ്ചാം വാർഡിൽ തുടക്കമായി. വാർഡിലെ പൊതു റോഡുകൾ മാലിന്യമുക്തമാക്കിയും വീടും ഇടവഴികളും ശുചീകരിച്ചും
റോഡിനിരുവശങ്ങളിലും പൂച്ചെടികൾ നട്ടുപിടിപ്പിച്ചും പൊതു സ്ഥലങ്ങളിൽ ഔഷധസസ്യങ്ങളും ഫലവൃക്ഷ തൈകളും നട്ടുവളർത്തിയും പാതയോരങ്ങൾ മനോഹരമാക്കിയുമാണ് ക്ലീൻ ഗ്രീൻ പദ്ധതി ഘട്ടംഘട്ടമായി നടപ്പിലാക്കുക.

ശുചീകരണത്തിനായി വാർഡിൽ വീടുകൾ കേന്ദ്രീകരിച്ച് ക്ലസ്റ്ററുകളും മെയിൻ റോഡിൽ റീച്ചുകൾ രൂപീകരിച്ചുമാണ് പ്രവർത്തനങ്ങൾ രൂപപ്പെടുത്തുന്നത്. ഗ്രാമപഞ്ചായത്തിലെ തെങ്ങും തറ റോഡു മുതൽ (ഹുണ്ടായി ഷോപ്പ്) ടെലിഫോൺ എക്സ്ചേഞ്ചു വരെയുള്ള റോഡിനിരുവശവും ചങ്ങരംകുളം റോഡിൽ (എക്സ്ചേഞ്ച് റോഡ്) തെങ്ങും തറമൽ താഴ തോടുവരെയുമുള്ള പ്രദേശങ്ങൾ വീ വൺ റെസിഡൻസ് അസോസിയേഷൻ ഏറ്റെടുത്ത് ക്ലീൻ /ഗ്രീൻ പദ്ധതി വിജയിപ്പിക്കും. ഹുണ്ടായി മുതൽ മൊകേരി ജുമാമസ്ജിദ് വരെയുള്ള പ്രദേശങ്ങൾ സംസ്കൃതി കലാകേന്ദ്രം പ്രവർത്തകരും കുടുംബശ്രീ തൊഴിലുറപ്പ് ഹരിതസേന, ആർ.ആർ.ടി പ്രവർത്തകരും ഏറ്റെടുത്ത് ശുചീകരണങ്ങൾക്ക് നേതൃത്വം നൽകും. ഒപ്പം വാർഡിലെ വിവിധ രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധികളും, കച്ചവടക്കാരും മറ്റ് സന്നദ്ധ വളണ്ടിയർമാരും വിവിധ സംഘങ്ങളും ക്ലീൻ ഗ്രീൻ പദ്ധതി വിജയിപ്പിക്കുന്നതിനായി കൈകോർക്കും.

വാർഡ് തല ശുചീകരണ പ്രവർത്തനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ റീത്ത ഉദ്ഘാടനം ചെയ്തു. വീ വൺ റസിഡൻസ് അസോസിയേഷൻ സംഘാടകരുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്.  ഗുരുശ്രേഷ്ഠ അവാർഡ് ജേതാവ് കെ.ടി  മധുസൂദനൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ശുചിത്വമിഷൻ ബ്ലോക്ക് കോ ഓർഡിനേറ്റർ ഷൈനി, കെ.പി ശ്രീധരൻ, കെ.പി ബാബു, മിനി. കെ (സി.ഡി.എസ് ചെയർപേഴ്സൺ), പി.പി.ടി ഭാസ്കരൻ മാസ്റ്റർ, കൃഷ്ണൻ വേപ്ര, കൃഷ്ണൻ താനിയുള്ളതിൽ ഒ.പി റഫീഖ്, സി.പി ബാലൻ, പി വിനോദൻ, വീവൺ സെക്രട്ടറി എസി കുഞ്ഞബ്ദുള്ള, അബ്ദുള്ള വി.പി എന്നിവർ സംസാരിച്ചു. ഗുരു ശ്രേഷ്ഠാ അവാർഡ് ജേതാവ് മധുസൂദനൻ മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →