മസ്‍കത്ത്: ഒമാനിൽ രണ്ട് മത്സ്യബന്ധന ബോട്ടുകൾ അധികൃതർ പിടിച്ചെടുത്തു. അഗ്രികൾച്ചറൽ ആന്റ് ഫിഷറീസ് ഡയറക്ടറേറ്റിന് കീഴിലുള്ള ഫിഷറീസ് മോണിട്ടറിങ് ടീമാണ് അൽ വുസ്‍ത ഗവർണറേറ്റിലെ ദുഖമിൽ വെച്ച് നടപടി സ്വീകരിച്ചത്.
പ്രവാസികളുടെ തൊഴിൽ നിയമലംഘനമാണ് നടപടികൾക്ക് കാരണമായതെന്ന് അധികൃതർ പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു. പിടിയിലായവരെ നാടുകടത്തുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കാൻ ജോയിന്റ് ഇൻസ്‍പെക്ഷൻ ടീമിന് കൈമാറിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു