റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൊതുസേവന കേന്ദ്രങ്ങള്‍ വഴി ഇനി റേഷന്‍കാര്‍ഡ് പുതുക്കലടക്കമുള്ള സേവനങ്ങളും

September 20, 2021 - 12:00 pm

ന്യൂഡല്‍ഹി: പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്താന്‍ കേന്ദ്ര ഭക്ഷ്യവിതരണ വകുപ്പ് ഐടി, ഇലക്ട്രോണിക്‌സ് വകുപ്പുമായി ചേര്‍ന്നു നടത്തുന്ന പരിഷ്‌കാരങ്ങളുടെ ഭാഗമായി റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങള്‍ക്കും ഇനി പൊതുസേവന കേന്ദ്രങ്ങള്‍ (സിഎസ്സി) ഉപയോഗപ്പെടുത്താമെന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കല്‍, നിലവിലുള്ളതു പരിഷ്‌കരിക്കല്‍, ആധാറുമായി ബന്ധപ്പെടുത്തല്‍ തുടങ്ങിയവയെല്ലാം രാജ്യത്തെ 3.7 ലക്ഷം പൊതുസേവന കേന്ദ്രങ്ങള്‍ വഴി നിര്‍വഹിക്കാനാവും. കേരളത്തില്‍ നിലവില്‍ അക്ഷയ കേന്ദ്രങ്ങള്‍ റേഷന്‍ കാര്‍ഡ് പുതുക്കാന്‍ സൗകര്യമുണ്ട്.നഷ്ടപ്പെട്ട റേഷന്‍കാര്‍ഡിനു പകരം കാര്‍ഡ് സംഘടിപ്പിക്കാനും റേഷന്‍ ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനും പരാതികള്‍ അറിയിക്കാനും പൊതുസേവന കേന്ദ്രങ്ങളില്‍ സൗകര്യമുണ്ടാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *