പരസ്യത്തിലൂടെ അഭിനയരംഗത്തേക്ക് ചുവട് വച്ച് നീരജ് ചോപ്ര

ന്യൂഡല്‍ഹി: പരസ്യത്തിലൂടെ അഭിനയരംഗത്തേക്ക് ചുവട് വച്ച് ടോക്കിയോ ഒളിമ്പിക്സിലെ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്ര.23 വയസുകാരനായ നീരജ് ബംഗളുരു ആസ്ഥാനമായ ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേയ്മെന്റ് കമ്പനിയായ ക്രെഡിന്റെ പരസ്യത്തിലാണ് അഭിനയിച്ചത്.വിവിധ രൂപങ്ങളിലെത്തി ചോദ്യങ്ങള്‍ ചോദിക്കുന്നയാളായാണ് ജിം സാര്‍ഭിനൊപ്പമാണു നീരജ് പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ബ്രാന്‍ഡുകളുടെ പരസ്യത്തിനും അംബാസഡറാകാനും 15 മുതല്‍ 25 ലക്ഷം രൂപവരെയാണ് നേരത്തെ നീരജ് പ്രതിഫലം പറ്റിയിരുന്നത്. സ്വര്‍ണ നേട്ടത്തിന് പിന്നാലെ ഇത് ഒരു കോടി മുതല്‍ 5 കോടി വരെയായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →