കര്‍ഷക പ്രക്ഷോഭത്തില്‍ ഗതാഗത കുരുക്ക്: സുപ്രീം കോടതിയില്‍ പൊതുതാത്പര്യഹര്‍ജി

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്താല്‍ ഡല്‍ഹി അതിര്‍ത്തിയില്‍ ഗതാഗത കുരുക്ക് രൂപപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഉത്തര്‍പ്രദേശ് നോയിഡ സ്വദേശിനി മോണിക്ക അഗര്‍വാളാണ് ഹര്‍ജിക്കാരി. ജസ്റ്റിസ് എസ് കെ കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. കര്‍ഷക സമരത്തിന്റെ പേരില്‍ ഗതാഗതം തടസപ്പെടരുതെന്നാണ് കോടതി നിലപാട്.ഗതാഗത പ്രശ്നത്തിന് കേന്ദ്രസര്‍ക്കാരും ഉത്തര്‍പ്രദേശ്-ഹരിയാന സര്‍ക്കാരുകളും പരിഹാരമുണ്ടാക്കണമെന്ന് കോടതി കഴിഞ്ഞതവണ നിര്‍ദേശം നല്‍കിയിരുന്നു. സിംഗു അതിര്‍ത്തിയിലെ ദേശീയ പാത പൊതുഗതാഗതത്തിനായി തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഹരിയാന സര്‍ക്കാര്‍ വിളിച്ച യോഗം കര്‍ഷക സംഘടനകള്‍ ബഹിഷ്‌ക്കരിച്ചിരുന്നു. ഡല്‍ഹിയിലെയും ഹരിയാനയിലെയും പോലീസാണ് റോഡുകള്‍ അടച്ചിട്ടിരിക്കുന്നതെന്നാണ് കര്‍ഷകര്‍ പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →