കോണ്‍ഗ്രസ്‌ പാര്‍ട്ടി അച്ചടക്കവും കാര്യക്ഷമതയും ഉറപ്പാക്കുന്ന കേഡര്‍ സ്വഭാവത്തിലേക്ക്‌ നീങ്ങുന്നു

തിരുവനന്തപുരം : അച്ചടക്കവും കാര്യക്ഷമതയും ഉറപ്പാക്കുന്ന കേഡര്‍പാര്‍ട്ടി സ്വഭാവത്തിലേക്ക്‌ പാര്‍ട്ടിയെ നയിക്കാനുളള നിര്‍ദ്ദേശങ്ങളുമായി കെപിസിസി. ഗതാഗത തടസത്തിന്‌ വഴിവയ്‌ക്കുന്നതും മറ്റുളളവര്‍ക്ക്‌ ദ്രോഹമുണ്ടാക്കുന്നതുമായ ജനവിരുദ്ധ സമരങ്ങള്‍ ഒഴിവാക്കാന്‍ കോണ്‍ഗ്രസ്‌ തീരുമാനിച്ചു.

പരസ്യ മദ്യപാനം ശീലമാക്കിയവരെ പാര്‍ട്ടിയുടെ എല്ലാ ഭാരവാഹിത്വത്തില്‍ നിന്നും ഒഴിവാക്കും.

രാഷ്ട്രീയ എതിരാളികളുമായി ക്രമംവിട്ടുളള ബന്ധവും അനാവശ്യ ധാരണയും ഉണ്ടാക്കുന്നവരെ നിരീക്ഷിക്കും.

കോണ്‍ഗ്രസുകാര്‍ തമ്മിലെ തര്‍ക്കവും വഴക്കും തീര്‍ക്കാന്‍ ഓരോഘടകവും സമിതികളെ വെക്കാനും തീരുമാനമായി.

പാര്‍ട്ടിയുടെ പൊതുവേദികളില്‍ വനിത,പട്ടികജാതി നേതാക്കള്‍ ഓരോരുത്തര്‍ക്കെങ്കിലും ഇരിപ്പിടം നല്‍കും .

വ്യക്തി വിരോധത്തിന്റെ പേരില്‍ നേതാക്കന്മാരെ ഒരുഘടകത്തിലും മാറ്റി നിര്‍ത്തില്ല.

തെരഞ്ഞെടുപ്പുകളില്‍ നിസംഗത പാലിക്കുകയോ എതിരായി പ്രവര്‍ത്തിക്കുകയോ ചെയ്യുന്ന പ്രവര്‍ത്തകനെ കണ്ടെത്തി നടപടി സ്വീകരിക്കും.

ഓഫീസുകള്‍ പുരുഷ കേന്ദ്രീകൃതമെന്ന ദുഷ്‌പ്പേര്‌ ഒഴിവാക്കണം.

ഓരോബൂത്തിനും കീഴില്‍ ഒരു കുടുംബ ഡയറി തയ്യാറാക്കണം ഒരു വീട്ടിലെ ആരെല്ലാം കോണ്‍ഗ്രസിന്‍റെ ഭാഗമാണ്‌, മറ്റുപാര്‍ട്ടികളുടെ ഭാഗമാണ് എന്നതെല്ലാം ഉണ്ടാകണം.

മദ്യപാനം പുകവലി, ചീട്ടുകളി തുടങ്ങിയവ പാര്‍ട്ടി ഓഫീസുകളില്‍ പാടില്ല.

ഭീഷണിപ്പെടുത്തിയുളള പിരിവ്‌ പ്രതികാര രാഷ്ട്രീയം എന്നിവ അനുവദിക്കില്ല.

സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകളും ഫോണ്‍ സംഭാഷണവും മാന്യതയുടെ അതിര്‍ വരമ്പ്‌ ലംഘിക്കുന്നതാവരുത്‌.

ജില്ലാ സംസ്ഥാന ജാഥകള്‍ക്ക്‌ വ്യക്തിപരമായ ആശംസ നേരുന്ന ഫ്‌ളക്‌സ്‌ പാടില്ല. പകരം ഔദ്യോഗിക കമ്മറ്റിയുടെ പേരിലാവണം.

എല്ലാപാര്‍ട്ടി പരിപാടികള്‍ക്കും ഗാന്ധിജിയുടെ ചിത്രം നിര്‍ബന്ധമായും ഉപയോഗിക്കണം.

കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്ക്‌ സുരക്ഷിതത്വ ബോധം നല്‍കണം.

കേസുകള്‍ വന്നാല്‍ അത്‌ നടത്താനുളള സംവിധാനം അവര്‍ക്കായി ഏര്‍പ്പെടുത്തണം.

വ്യക്തികളുടെ പിരിവുകള്‍ ഒഴിവാക്കണം.കെപിസിസിതയാറാക്കിയ ഈ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ താഴെത്തട്ടുവരെ റിപ്പോര്‍ട്ടുചെയ്യാന്‍ തുടങ്ങി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →