വിദ്വേഷ പ്രസംഗം നടത്തിയ കത്തോലിക്കാ സഭാ വൈദികൻ ഖേദം പ്രടിപ്പിച്ചു

കോട്ടയം: ഈഴവ സമുദായത്തിനെതിരെ വിദ്വേഷ പ്രസ്താവന നടത്തിയ കത്തോലിക്കാ സഭാ വൈദികൻ ഖേദം പ്രകടിപ്പിച്ചു. കുട്ടികളുടെ ദീപിക ചീഫ് എഡിറ്ററും ദീപിക ബാലസഖ്യം ഡയറക്ടറുമായ ഫാ. റോയ് കണ്ണൻചിറയാണ് വിദ്യേഷ പ്രസംഗം നർത്തിയത്. ഒരു മാസത്തിനുള്ളിൽ ഒമ്പത് പെൺകുട്ടികളെ പ്രണയിച്ച് കൊണ്ടുപോയത് ഈഴവ ചെറുപ്പക്കാരാണെന്നായിരുന്നു റോയ് കണ്ണൻചിറയുടെ പരാമർശം.

ഈഴവ സമുദായത്തിനെതിരെ വിവാദ പ്രസ്താവന നടത്തിയതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള അഞ്ച് ഫെറോനകളിലെ മതാധ്യാപകർക്കുള്ള ഓൺലൈൻ പരിശീലനത്തിലിനിടെയാണ് ഫാ. റോയ് കണ്ണൻചിറ വിദ്വേഷകരമായ പരാമർശങ്ങൾ നടത്തിയത്. കത്തോലിക്ക സഭയിലെ വൈദിക പ്രഭാഷകരിൽ പ്രമുഖനാണ് ഫാദർ റോയ് കണ്ണൻചിറ . തന്‍റെ വാക്ക് മൂലം ആർക്കൊക്കെ വേദനയുണ്ടായോ അവരോടെല്ലാം മാപ്പു ചോദിക്കുന്നുവെന്ന് റോയ് കണ്ണൻചിറ പറഞ്ഞു. ‘ഷെക്കെയ്‌ന’ എന്ന യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിലാണ് റോയ് കണ്ണൻചിറ ഖേദം പ്രകടിപ്പിച്ചത്.

കത്തോലിക്ക പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിന് ഈഴവ ചെറുപ്പക്കാർക്ക് പരിശീലനം നൽകുന്നുവെന്ന് ഫാ. റോയ് കണ്ണൻചിറ ആരോപിച്ചിരുന്നു. കത്തോലിക്ക സഭ. ‘ലവ് ജിഹാദിനെപ്പറ്റിയും നാർകോട്ടിക് ജിഹാദിനെപ്പറ്റിയും നമ്മൾ കൂടുതൽ സംസാരിക്കുന്നുണ്ട്. അതോടൊപ്പം മറ്റ് ഇതര വിഭാഗങ്ങളിലേക്കും നമ്മുടെ കുട്ടികൾ ആകർഷിക്കപ്പെടുന്നുണ്ട്. അവർ സ്ട്രാറ്റജിക് ആയ പദ്ധതികൾ ആവിഷ്‌കരിച്ച് ചെറുപ്പക്കാരെ പരിശീലിപ്പിക്കുന്നുണ്ട് എന്ന് വരെ വിവരം കിട്ടിയിട്ടുണ്ട്. പ്രണയം നടിച്ച് സ്വന്തമാക്കാൻ സഭയുടെ ശത്രുക്കൾ മുന്നൊരുക്കങ്ങൾ നടത്തുന്നു എന്നും ഫാ. റോയ് ആരോപിച്ചിരുന്നു’.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →