സിബിഎസ്ഇ പത്ത്, പതിനൊന്ന് ക്ലാസുകളിലെ ഒന്നാം ടേം പരീക്ഷ നവംബറില്‍ നടക്കും

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്ത്, പതിനൊന്ന് ക്ലാസുകളിലെ ഒന്നാം ടേം പരീക്ഷ നവംബറില്‍ നടത്തും. മള്‍ട്ടിപ്പിള്‍ ചോയ്സ് ഒപ്റ്റിക്കല്‍ മാര്‍ക്ക് റെകഗ്നിഷന്‍ ചോദ്യ പേപ്പറുകള്‍ ഉപയോഗിച്ചാകും പരീക്ഷ നടത്തുക. 90 മിനിറ്റാകും പരീക്ഷയുടെ ദൈര്‍ഘ്യം. ഓണ്‍ലൈന്‍ പരീക്ഷ സാധ്യമല്ലെന്ന് സി ബി എസ് ഇ അറിയിച്ചിരുന്നു. ആദ്യ ടേമില്‍ ഒബ്ജക്ടിവ് ടൈപ്പ് ചോദ്യങ്ങളാകും ഉണ്ടാകുക. രണ്ട് ടേമുകളായാണ് ഈ അധ്യയന വര്‍ഷത്തെ സി ബി എസ് ഇ വിഭജിച്ചിട്ടുള്ളത്. രണ്ടാം ടേം പരീക്ഷ 2022 മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളിലാകും നടക്കുക. അതിനിടെ, പത്താം ക്ലാസ്, 12ാം ക്ലാസ് ബോര്‍ഡ് പരീക്ഷയ്ക്കായി പരീക്ഷാര്‍ഥികളുടെ പട്ടിക സമര്‍പ്പിക്കാന്‍ സിബിഎസ്ഇ സ്‌കൂളുകളോട് ആവശ്യപ്പെട്ടു.അതേസമയം, കേരളത്തില്‍ പ്ലസ് വണ്‍ പരീക്ഷ ഈ മാസം 24 മുതല്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →