യുഎപിഎ പ്രതികളുമായി ബന്ധമുള്ളവരെ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ നിയമവുമായി ജമ്മു കശ്മീര്‍

ശ്രീനഗര്‍: യുഎപിഎ പ്രതികളുമായി ബന്ധമുള്ളവരെ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ നിയമവുമായി ജമ്മു കശ്മീര്‍. ജീവനക്കാര്‍ മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടെങ്കില്‍ അവരും നിയമത്തിന്റെ പരിധിയില്‍ വരും. യുഎപിഎക്കു പുറമെ പബ്ലിക് സേഫ്റ്റി ആക്റ്റ് പ്രകാരം കുറ്റാരോപിതരാവുന്നവരുടെ കാര്യത്തിലും സമാനമായ നടപടിയുണ്ടാകും.പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിജിലന്‍സ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയ ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. സംസ്ഥാനത്ത് 6 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരാണ് ഉള്ളത്. സപ്തംബര്‍ 15ന് ജമ്മു കശ്മീര്‍ ജനറല്‍ അഡ്മിനിസ്ട്രേറ്റീവ് ഡിപാര്‍ട്ട്മെന്റാണ് പുതിയ നിയമം പുറത്തിറക്കിയത്. ഒരു മാസം മുമ്പ് ഏകദേശം ഇരുപതില്‍ കൂടുതല്‍ സര്‍ക്കാര്‍ ജീവനക്കാരെ ഇതേ ഉത്തരവില്ലാതെത്തന്നെ പുറത്താക്കിയിരുന്നു

Share
അഭിപ്രായം എഴുതാം