സി.പി.എമ്മിന് ഒരുതരത്തിലുള്ള വിമർശനങ്ങളെയും സഹിക്കാൻ കഴിയാത്ത തരത്തിലുള്ള സ്റ്റാലിനിസത്തിന്റെ പ്രവണതയുണ്ടെന്ന് അരുന്ധതി റോയി

തിരുവനന്തപുരം: കേരളത്തിലെ സി.പി.എമ്മിന്റെ ഭരണത്തുടർച്ച തന്നെ അസ്വസ്ഥപ്പെടുത്തുന്നുവെന്ന് എഴുത്തുകാരി അരുദ്ധതി റോയ്. ഒരു മലയാള ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇങ്ങനെ പറഞ്ഞത്. .പശ്ചിമ ബംഗാളിലേതുപോലെ കേരളത്തിൽ സി.പി.എം പുറത്തുപോകാത്തത് കേരളത്തിലെ ജനങ്ങൾ അവരെ അതിനനുവദിച്ചില്ല എന്നതുകൊണ്ട് മാത്രമാണ്. ഓരോ അഞ്ചുവർഷം കഴിയുമ്പോഴും അധികാരത്തിലിരിക്കുന്നവരെ പുറത്താക്കി, ഭരണകൂടത്തെ അച്ചടക്കം പഠിപ്പിച്ച്‌ നേർവരയിൽ നിർത്തുകയായിരുന്നു ജനങ്ങൾ ഇതുവരെ. അങ്ങനെതന്നെയാണ് ചെയ്യേണ്ടതെന്നും അരുന്ധതി പറഞ്ഞു.

ഇപ്രാവശ്യം, ആ ചാക്രികമായ മാറ്റം മുറിഞ്ഞിരിക്കുന്നു. അത് തന്നെ കുറച്ച്‌ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. വേറൊന്നിനുമല്ല, സി.പി.എമ്മിന്റെ ഗുണത്തെക്കരുതിത്തന്നെ. തുടർച്ചയായി അധികാരത്തിൽ ഇരിക്കുക എന്നത് തീർച്ചയായും സ്വയം നശിപ്പിക്കപ്പെടുന്നതിനുള്ള ഒരു വഴിയാണ്. കേരളം സംഘപരിവാറിനും അതിന്‍റെ ഹിന്ദുരാഷ്ട്ര പ്രോജക്ടിനുമെതിരേ ശക്തമായി നിലകൊള്ളുന്നുണ്ട്. പക്ഷേ, പല സ്ഥാപനങ്ങളും, ക്രിസ്ത്യൻ പള്ളികളുടെ പല വിഭാഗങ്ങളും സി.പി.എമ്മിലെതന്നെ ചില വിഭാഗങ്ങളും ഉൾപ്പെടെ, ഇസ്ലാമോഫോബിയയുടെ അസ്വസ്ഥകരമായ അടയാളങ്ങൾ കാണിക്കുന്നുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു.

ദളിതരോടും ആദിവാസികളോടുമുള്ള മനോഭാവത്തെക്കുറിച്ച്‌ താൻ വിശദമായിത്തന്നെ പറഞ്ഞിട്ടുള്ളതാണെന്നും സി.പി.എമ്മിന് ഒരുതരത്തിലുള്ള വിമർശനങ്ങളെയും സഹിക്കാൻ കഴിയാത്ത തരത്തിലുള്ള സ്റ്റാലിനിസത്തിന്റെ ഒരു പ്രവണതയുണ്ടെന്നും അവർ പറഞ്ഞു. . ഇന്ന്, ഇത്രയും വർഷങ്ങൾക്കുശേഷവും ജാതിചിന്തകളെ ചോദ്യം ചെയ്യാൻ കഴിയാത്തത് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികളുടെ ഒരു ദുരന്തമാണെന്നും അരുന്ധതി അഭിമുഖത്തിൽ പറയുന്നു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →