ന്യൂഡല്‍ഹി: എട്ട് ജഡ്ജിമാരെ വിവിധ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരായി നിയമിക്കാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ കൊളീജിയം ശുപാര്‍ശ ചെയ്തു.
ജസ്റ്റിസുമാരായ യു.യു. ലളിതും എ.എം. ഖാന്‍വില്‍ക്കറുമാണു കൊളീജിയത്തിലെ മറ്റംഗങ്ങള്‍. അഞ്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെയും 28 ജഡ്ജിമാരെയും സ്ഥലംമാറ്റാനും ശിപാര്‍ശയുണ്ട്. 12 െഹെക്കോടതികളില്‍ ജഡ്ജിമാരായി പരിഗണിക്കേണ്ട 68 പേരെ കഴിഞ്ഞ നാലിനും സുപ്രീം കോടതി ജഡ്ജിമാരായി സ്ഥാനക്കയറ്റം നല്‍കേണ്ട ഒന്‍പതുപേരെ കഴിഞ്ഞ ഓഗസ്റ്റ് 17-നും കൊളീജിയം ശിപാര്‍ശ ചെയ്തിരുന്നു.

