പീഡനക്കേസ് പ്രതിയുടെ മരണം: ജുഡീഷ്യല്‍ അന്വേഷണത്തിന് ഹൈക്കോടതിയുടെ ഉത്തരവ്

ഹൈദരാബാദ്: ആറു വയസുകാരിയെ പീഡിപ്പിച്ചുകൊന്ന കേസിലെ പ്രതിയുടെ ദുരൂഹമരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് തെലങ്കാന ഹൈക്കോടതി. ഹൈദരാബാദിലെ സൈദാബാദില്‍ ബാലികയെ പീഡിപ്പിച്ചുകൊന്ന കേസിലെ പ്രതിയായ രാജുവിനെ കഴിഞ്ഞ ദിവസമാണ് റെയില്‍വേട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.ബാലികയെ പീഡിപ്പിച്ചുകൊന്ന പ്രതിയെ ഏറ്റുമുട്ടലില്‍ വധിക്കുമെന്ന തെലങ്കാന മന്ത്രി മല്ലം റെഡ്ഡിയുടെ പ്രസ്താവനയും വിവാദമായി. ഇതിനു പിന്നാലെയാണ് പ്രതിയുടെ മൃതദേഹം ഖാന്‍പുര്‍ റെയില്‍വേ സ്റ്റേഷനു സമീപം ട്രാക്കില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് തെലങ്കാന സ്റ്റേറ്റ് സിവില്‍ ലിബര്‍ട്ടീസ് കമ്മിറ്റി സെക്രട്ടറി ജി. ലക്ഷ്മണാണ്‌ െഹെക്കോടതിയെ സമീപിച്ചത്. യുവാവിനെ പോലീസ് കൊലപ്പെടുത്തിയശേഷം ആത്മഹത്യയാണെന്നു വരുത്തിത്തീര്‍ക്കുകയായിരുന്നെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് എം.എസ്. രാമചന്ദര്‍ റാവു, ജസ്റ്റിസ് അമര്‍നാഥ് ഗൗഡ് എന്നിവരടങ്ങിയ ബെഞ്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. വാറങ്കല്‍ മെട്രോപൊലിറ്റന്‍ മജിസ്ട്രേറ്റിനാണ് അന്വേഷണച്ചുമതല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →