കോഴിക്കോട് : വടകര പോലീസിനെതിരെ കെകെ രമ രംഗത്ത്. സ്വാഭാവിക മരണങ്ങളില്‍ പോസ്റ്റ് മോര്‍ട്ടം നിര്ബ്ബന്ധമെന്ന പിടിവാശി പോലീസ് അവസാനിപ്പിക്കണമെന്ന് കെകെ രമ ആവശ്യപ്പെട്ടു. അസുഖബാധിതരായി കിടക്കുന്നവര്‍ക്കുണ്ടാകുന്ന സ്വാഭാവിക മരണങ്ങളില്‍ പോസ്റ്റ് മോര്‍ട്ടം നിര്ബ്ബന്ധമെന്നാണ് വടകര പോലീസിന്റെ നിലപാട് എന്ന് എംഎല്‍എ കറ്റപ്പെടുത്തി. ഈ നിലപാട് പുനപ്പരിശോധിക്കാന്‍ പോലീസ് തയ്യാറാവണം.
ഈ വിഷയം പോലീസിനോടും റുറല്‍ എസ്പിയോടും വിശദീകരിച്ചിട്ടുണ്ടെന്നും അനുകൂല തീരുമാനമുണ്ടാവുമെന്ന് പ്രതീക്ഷിക്കുകയാണെന്നും കെകെ രമ എംഎല്‍എ വ്യക്തമാക്കി. വീടുകളില്‍ നടക്കുന്ന സ്വാഭാവിക മരണങ്ങളില്‍ ബന്ധുക്കള്‍ക്കോ നാട്ടുകാര്‍ക്കോ യാതൊരുവിധ പരാതികളും ഇല്ലെങ്കിലും പോസ്റ്റ് മോര്‍ട്ടം വേണമെന്ന് നിലപാടാണ് വടകരയിലെ പോലീസ് അധികാരികള്ക്കുളളത്. ഇത് ബന്ധുക്കള്‍ക്കും മറ്റും വളരെയേറെ പ്രയാസങ്ങളാണ് ഉണ്ടാക്കുന്നത്. എന്ന് എംല്‍എ ചൂണ്ടിക്കാട്ടി. ഉറ്റവരുടെ മൃതദേഹത്തിനായി ഒന്നുംരണ്ടും ദിവസം ഒരു കാരണവുമില്ലാതെ ആശുപത്രി വരാന്തകളില്‍ കാത്തുകെട്ടി കിടക്കേണ്ട ഗതികേടാണ് ഈ സമീപനം കാരണം നാട്ടുകാര്ക്കുണ്ടാവുന്നത്.
ഒരുദിവസം കൊണ്ടുതന്നെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കണമെന്നുളള ആരോഗ്യ വകുപ്പു ഡയറക്ടറുടെ ഉത്തരവും പാലിക്കപ്പെടുന്നില്ല. ഇക്കാര്യത്തില്‍ നിയമപരമായി ചെയ്യാവുന്ന കാര്യങ്ങള്‍ പരിശോധിച്ച് മനുഷ്യത്തപരമായി കാര്യങ്ങളെ ഉള്‍ക്കൊളളാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് എംല്‍എ ആവശ്യപ്പെട്ടു. വകുപ്പ് 174 ല്‍ പറയുന്ന കാരണങ്ങളില്‍ ഏതെങ്കിലും തരത്തിലുളള വിട്ടുവീഴ്ച ചെയ്യണമെന്ന് ഇതിനര്‍ത്ഥമില്ലെന്നും എംഎല്‍എ പറഞ്ഞു.

