ആലപ്പുഴ: കാറ്റാമറൈന്‍ ബോട്ട് സര്‍വീസ് ഉദ്ഘാടനം 2021 സെപ്റ്റംബര്‍ 17ന്

ആലപ്പുഴ: സംസ്ഥാന ജലഗതാഗത വകുപ്പ് പുതിയതായി നിര്‍മിച്ച് നീറ്റിലിറക്കുന്ന കാറ്റാമറൈന്‍ ബോട്ട് സര്‍വീസിന്റെ ഉദ്ഘാടനം 2021 സെപ്റ്റംബര്‍ 17ന് രാവിലെ 11.00ന് ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജു നിര്‍വഹിക്കും.

പെരുമ്പളം പ്രസാദം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ദലീമ ജോജോ എം.എല്‍.എ. അധ്യക്ഷത വഹിക്കും. അഡ്വ. എ.എം. ആരിഫ് എം.പി. മുഖ്യാതിഥിയാകും. കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിന് ലക്ഷ്യമിട്ടാണ് 
കുറഞ്ഞ ചെലവില്‍ സുരക്ഷിതവും ആധുനിക സൗകര്യങ്ങളുള്ളതുമായ യാത്രാസംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

നൂറു പേര്‍ക്കും 75 പേര്‍ക്കും സഞ്ചരിക്കാവുന്ന ബോട്ടുകളുണ്ട്. ഐ.ആര്‍.എസ് നിലവാരത്തിലാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. 

ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ്, പെരുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. ആശ, പാണാവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ധന്യ സന്തോഷ്, ജില്ലാ പഞ്ചായത്ത് അംഗം ബിനിത പ്രമോദ്, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശോഭന ടീച്ചര്‍, സി.പി. വിനോദ് കുമാര്‍, ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി. നായര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →