തിരുവനന്തപുരത്ത് പെൺകുട്ടി ഫ്‌ളാറ്റിൽ നിന്ന് വീണു മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പെൺകുട്ടി ഫ്‌ളാറ്റിൽ നിന്ന് വീണു മരിച്ചു. പി.ഡബ്ല്യൂ.ഡി സെക്രട്ടറി ആനന്ദ് സിംഗിന്റെ മകൾ ഭവ്യാ സിംഗാ(16)ണ് മരിച്ചത്. തിരുവനന്തപുരം കവടിയാറിലെ ഫ്‌ളാറ്റിലാണ് അപകടം.

16/09/21 വ്യാഴാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ ഫ്‌ളാറ്റിന്റെ ഒമ്പതാം നിലയിൽനിന്ന് താഴോട്ട് വീഴുകയായിരുന്നു. അപകടം നടന്നയുടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അഞ്ചു മണിയോടെ പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിനിയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →