സ്വര്‍ണക്കടത്തുകേസില്‍ കസ്റ്റംസ്‌ പിടികൂടിയ 30കിലോ സ്വര്‍ണം കണ്ടുകെട്ടി

കൊച്ചി: നയതന്ത്ര ബാഗേജ്‌ വഴിയുളള സ്വര്‍ണ കടത്തുകേസില്‍ കസറ്റംസ്‌ പിടികൂടിയ 30 കിലോ സ്വര്‍ണം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്‌ കണ്ടുകെട്ടി. പ്രതികളില്‍ നിന്ന്‌ പിടികൂടിയ 14.98ലക്ഷം രൂപയും കണ്ടുകെട്ടിയതായി ഉത്തരവിറക്കിയിട്ടുണ്ട്‌. പ്രതി സരിത്തില്‍ നിന്നു പിടികൂടിയ പണമാണ്‌ ഇഡി കണ്ടുകെട്ടിയത്‌. പ്രതികളുടെ ബാങ്ക്‌ ലോക്കറില്‍ നിന്നു പിടികൂടിയ ഒരുകോടി രൂപ നേരത്തെ കണ്ടുകെട്ടിയിരുന്നു. കളളക്കടത്തിലൂടെ സമ്പാദിച്ച കളളപ്പണമാണ്‌ സ്വണത്തിനായി നിക്ഷേപിച്ചതെന്ന്‌ ഇഡി വ്യക്തമാക്കി. സ്വര്‍ണത്തിനായി പണം നിക്ഷേപിച്ച 9 പേര്‍ക്ക്‌ ഇഡി നോട്ടീസ്‌ അയച്ചിട്ടുണ്ട്‌. റബിന്‍സ്‌, അബ്ദു പിടി ,അബ്ദുള്‍ ഹമീദ്‌, ഷൈജല്‍, കുഞ്ഞുമുഹമ്മദ്‌, ഹംജത്‌ അലി, റസല്‍,അന്‍സില്‍,ഷമീര്‍,എന്നീ പ്രതികള്‍ക്കാണ് ഇഡി നോട്ടീസയച്ചത്‌.

2020 ജൂലൈ അഞ്ചിനാണ്‌ നയതന്ത്ര ബാഗേജുവഴിയുളള സ്വര്‍ണക്കടത്ത്‌ പിടികൂടിയത്‌. ജൂലൈ 9 ന്‌ കേന്ദ്ര ഏജന്‍സികളെ ഏകോപിപ്പിച്ച്‌ ഫലപ്രദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാന മന്ത്രിക്ക്‌ കത്തയച്ചിരുന്നു. പിന്നീട്‌ എന്‍ഐഎ, ഇഡി,കസ്റ്റംസ്‌,ഐബി,സിബിഐ ഇങ്ങനെ 5 ഏജന്‍സികള്‍ കേരളത്തിലെത്തി.

കോണ്‍സുലേറ്റിലെ മുന്‍ പിആര്‍ഒ പിഎസ്‌ സരിത്താണ് ആദ്യം അറസ്‌റ്റിലായത്‌. ജൂലൈ 10 ന്‌ എന്‍ ഐഐഎ കേസെടുത്തു. രണ്ടും നാലും പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ്‌ നായരേയും ബെംഗളൂരുവില്‍ നിന്നാണ്‌ എന്‍ഐഎ പിടികൂടിയത്‌. ജാമ്യത്തിനായി പ്രതികള്‍ പലതവണ കോടതിയെ സമീപിച്ചെങ്കിലും കോടതി തളളുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →