തിരുവനന്തപുരം :പതിനഞ്ചാം കേരള നിയമ സഭയുടെ മൂന്നാം സമ്മേളനം 2021 ഒക്ടോബര്‍ 4 മുതല്‍ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. 2021 സെപ്‌തംബര്‍ 15ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. യോഗത്തിനുശേഷം മുഖ്യമന്ത്രിയാണ് മാധ്യമങ്ങളെ കണ്ട് ഇക്കാര്യം വ്യക്തമാക്കിയത്.
കൃഷിക്കാരുടെ വരുമാനം,കാര്‍ഷികോത്‌പാദന ക്ഷമത,ഉല്‍പ്പന്ന സംഭരണം,ഉല്‍പ്പന്നങ്ങളുടെ വില ,മൂല്യ വര്‍ദ്ധിത പ്രവര്‍ത്തനങ്ങളില്‍നിന്നുളള വരുമാനം, മറ്റ് അനുബന്ധ വരുമാനങ്ങള്‍ എന്നിവയില്‍ വര്‍ദ്ധനവ് വരുത്താന്‍ ആവശ്യമായ ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി അദ്ധ്യക്ഷനായി മന്ത്രിസഭാ ഉപസമിതി രൂപീകരിക്കും.കൃഷി, തദ്ദേശ സ്വയം ഭരണസഹകരണ വ്യവസായ ,ധനകാര്യ വകുപ്പു മന്ത്രിമാര്‍ ഇതില്‍ അംഗങ്ങളാകും.
ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലും ഓരോവര്‍ഷവും അഞ്ചുവീതം തൊഴിലവസരങ്ങല്‍ സൃഷ്ടിക്കാനുളള മാര്‍ഗരേഖ തയ്യാറാക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി അദ്ധ്യക്ഷനായി മന്ത്രിസഭാ ഉപസമിതി രൂപീകരിക്കും. സഹകരണ വ്യവസായ ധനകാര്യ വകുപ്പുമന്ത്രിമാരെ ഇതില്‍ അംഗങ്ങളാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.