ജ്യൂസിൽ മദ്യം കലർത്തി നൽകി മയക്കി പീഡിപ്പിച്ചു : രണ്ടുപേർ അറസ്റ്റിൽ

പെരിന്തൽമണ്ണ: സഹപ്രവർത്തകയെ താമസ സ്ഥലത്തേക്ക് വിളിച്ചുവരുത്തി മദ്യം നൽകി പീഡിപ്പിക്കുകയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത രണ്ടുപേർ അറസ്റ്റിൽ. അങ്ങാടിപ്പുറം പരിയാപുരം പറങ്കിമൂട്ടിൽ ജോൺ പി ജേക്കബ്(39), മണ്ണാർമല കല്ലിങ്ങൽ മുഹമ്മദ് നസീഫ്(34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്. 2021 സെപ്തംബർ 12ന് ഞായറാഴ്ച വൈകുന്നേരം മൂന്നരയോടെ യുവതിയെജോണിന്റെ വീട്ടിലേക്ക് വിരുന്നിന് ക്ഷണിച്ചുവരുത്തുകയും . മദ്യം കലർന്ന ജ്യൂസ് കുടിക്കാൻ നൽകി മയക്കികിടത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. രണ്ടാംപ്രതിയായ മുഹമ്മദ് നസീഫ് പീഡിപ്പിക്കുന്നതിന് സഹായങ്ങൾ ചെയ്ത് കൊടുക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് സെപ്തംബർ 14ന് പെരിന്തൽമണ്ണയിൽ നിന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →