കനയ്യകുമാര്‍ സിപിഐ വിടുന്നു

ന്യൂ ഡല്‍ഹി : സിപിഐ നേതാവും ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റുമായ കനയ്യകുമാര്‍ സിപിഐ വിടുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കനയ്യകുമാര്‍ കോണ്‍ഗ്രസ്‌ നേതാക്കളുമായി കൂടികാഴ്‌ച നടത്തിയതായിട്ടാണ്‌ വിവരം. കാര്യങ്ങള്‍ ശരിയായ രീതിയില്‍ മുന്നോട്ടുപോയാല്‍ രാജീവ്‌ ഗാന്ധിയുമായി കനയ്യകുമാര്‍ കൂടിക്കാഴ്‌ച നടത്തിയേക്കുമെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട്‌.

രാഹുല്‍ ഗാന്ധിയുമായുളള കൂടിക്കാഴ്‌ചക്കുശേഷ മായിരിക്കും തീരുമാനങ്ങള്‍ എടുക്കുക. വരുംദിവസങ്ങളില്‍തന്നെ തീരുമാനം ഉണ്ടായേക്കുമെന്നാണ്‌ സൂചന.കനയ്യകുമാറിനെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ഉന്നത തലത്തില്‍ പാര്‍ട്ടി ഗൗരവകരമായി പരിഗണിക്കുകയാണെന്നും അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ലെന്നുമാണ്‌ കോണ്‍ഗ്രസ്‌ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കുന്ന മികച്ച നേതാക്കളുടെ ദൗര്‍ലഭ്യം ദേശീയ തലത്തില്‍ കോണ്‍ഗ്രസ്‌ നേരിടുന്ന ഘട്ടത്തിലാണ്‌ കനയ്യകുമാറുമായുളള ചര്‍ച്ചകള്‍ നടക്കുന്നത്‌. കനയ്യകുമാര്‍ പാര്‍ട്ടിയിലേക്കെത്തുന്നത്‌ യുവാക്കള്‍ക്കിടയില്‍ ഗുണം ചെയ്യുമെന്നാണ്‌ കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. പക്ഷെ സഖ്യ കക്ഷിയായ രാഷ്ട്രീയ ജനതാദള്‍ തീരുമാനത്തെ എങ്ങനെ സ്വീകരിക്കുമെന്ന കാര്യത്തില്‍ കോണ്‍ഗ്രസിന്‌ ആശങ്കയുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →