ന്യൂഡല്‍ഹി: സംയുക്ത നാവികാഭ്യാസത്തിനു പിന്നാലെ ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യയും അള്‍ജീറിയയും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അള്‍ജീരിയ സന്ദര്‍ശിക്കും.
ഇന്നു മുതല്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ അള്‍ജീരിയന്‍ പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി ഉള്‍പ്പെടെയുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. വടക്കേ ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയിലെ ഇന്ത്യന്‍ സമൂഹവുമായും അദ്ദേഹം ആശയ വിനിമയം നടത്തുമെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.