63 കുടുംബങ്ങള്‍കൂടി സ്വന്തം ഭൂമിയുടെ അവകാശികള്‍; ജില്ലാതല പട്ടയ വിതരണം 14 സെപ്റ്റംബര്‍

ജില്ലയില്‍ 63 കുടുംബങ്ങള്‍ക്കുകൂടി സ്വന്തം പേരില്‍ ഭൂമി ലഭിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി 14 സെപ്റ്റംബര്‍ ഭൂരഹിതരായ 63 പേര്‍ക്ക് ജില്ലയില്‍ സ്വന്തം പേരില്‍ ഭൂമിയും രേഖകളും കൈമാറും. നെടുമങ്ങാട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ രാവിലെ 11.30നു നടക്കുന്ന ചടങ്ങില്‍ ഭക്ഷ്യ – സിവില്‍സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍ പട്ടയങ്ങള്‍ വിതരണം ചെയ്യും.

തിരുവനന്തപുരം താലൂക്കില്‍ 13, കാട്ടാക്കട താലൂക്കില്‍ 11, ചിറയിന്‍കീഴ് താലൂക്കില്‍ 10, വര്‍ക്കല താലൂക്കില്‍ മൂന്ന്, നെയ്യാറ്റിന്‍കര താലൂക്കില്‍ ആറ്, നെടുമങ്ങാട് താലൂക്കില്‍ 20 എന്നിങ്ങനെയാണ് പട്ടയങ്ങള്‍ വിതരണം ചെയ്യുന്നത്. 

നെടുമങ്ങാട് താലൂക്കിലെ പട്ടയങ്ങളാകും നെടുമങ്ങാട് ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യുന്നത്. ബാക്കിയുള്ളവ അതതു താലൂക്കുകളില്‍ നടക്കുന്ന ചടങ്ങിലും വിതരണം ചെയ്യും. പട്ടയ വിതരണ ചടങ്ങില്‍ ഡി.കെ. മുരളി എം.എല്‍.എ. അധ്യക്ഷത വഹിക്കും. മന്ത്രിമാരായ വി. ശിവന്‍കുട്ടി, ആന്റണി രാജു, ജില്ലയില്‍നിന്നുള്ള എംപിമാര്‍, എം.എല്‍.എമാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →