കോട്ടയം : നര്‍ക്കോട്ടിക്ക് ജിഹാദ് വിഷയത്തില്‍ പാലാ ബിഷപ്പ് മാര്‍ കല്ലറങ്ങാട്ടിലിന് പൂര്‍ണ പിന്തുണയുമായി ദീപിക. ..2021 സെപ്‌തംബര്‍ 11 ശനിയാഴചത്തെ മുഖപ്രസംഗത്തിലാണ് ബിഷപ്പിന് പിന്തുണയുയമായി ദീപിക രംഗത്തെത്തിയത്. പ്രസംഗത്തിന്റെ പൂര്‍ണരൂപവും എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ചു. സമകാലിക കേരളീയ സമൂഹവും ക്രൈസ്‌തവ സമുദായവും നേരിടുന്ന ഗൗരവ പ്രശ്‌നങ്ങളിലേക്കാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ടില്‍ വിശ്വാസിസമൂഹത്തിന്റെ ശ്രദ്ധ ക്ഷണിച്ചത്.
ഭീഷണികൊണ്ട് നിശബ്ദരാക്കാമെന്ന് ആരെങ്കിലും കരുതുന്നത് മൗഢ്യമായിരിക്കുമെന്നും ‘അപ്രിയ സത്യങ്ങള്‍ ആരും പറയരുതെന്നോ’ എന്ന പേരില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ പറയുന്നു. സമുദായ സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ബിഷപ്പ് ശ്രമിച്ചുവെന്നാണ് ചിലരുടെ ആരോപണം. സമുദായ സൗഹാര്‍ദ്ദത്തിന്റെ അതിര്‍ വരമ്പുകള്‍ നിശ്ചയിക്കുന്നത് ആരാണ്. ചുറ്റിലും നടക്കുന്ന കൊളളരുതായ്‌മകള്‍ കണ്ടില്ലന്നു നടിച്ച് മിണ്ടാതിരുന്നാല്‍ എല്ലാവര്‍ക്കും സ്‌നേഹവും സന്തോഷവുമാണ്. എന്നാല്‍ സമൂഹ നന്മയും സമുദായ ഭദ്രതയും കാംക്ഷിക്കുന്ന ആളുകള്‍ക്ക് ചിലപ്പോള്‍ അപ്രിയ സത്യങ്ങള്‍ പറയേണ്ടി വരും . ദീപിക മുഖപ്രസംഗത്തില്‍ പറഞ്ഞു.
പറഞ്ഞ കാര്യത്തിന് ബിഷപ്പ് തെളിവുകള്‍ ഹാജരാക്കണമെന്നാണ് ചിലരുടെ ആവശ്യമെന്ന് പത്രം ചൂണ്ടിക്കാട്ടി. വസ്‌തുതകളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് അദ്ദേഹം അത് പറഞ്ഞത് . എന്നാല്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തി തെളിവ് കണ്ടെത്തേണ്ടത് പോലീസാണ്. ഭീഷണികൊണ്ട് നിശബ്ദരാക്കാമെന്ന് ആരെങ്കിലും കരുതുന്നത് മൗഢ്യമായിരിക്കും. തങ്ങള്‍ക്കിഷ്ടമില്ലാത്തത് പറയുന്നവരെ പ്രതിഷേധങ്ങളും ഭീഷണിയും കൊണ്ട് നിശബ്ദരാക്കാന്‍ നോക്കുന്നവരല്ലേ യഥാര്‍ത്ഥത്തില്‍ സൗഹാര്‍ദ്ദം തകര്‍ക്കുന്നതെന്ന് പത്രം മുഖപ്രസംഗത്തില്‍ ചോദിച്ചു.
കേരളത്തില്‍ ലൗജിഹാദ് ഇല്ലെന്നു സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. അങ്ങനെ പറയുന്നവര്‍ക്ക് നിക്ഷിപ്‌ത താല്‍പര്യമുണ്ട്. പ്രായം കുറഞ്ഞ പെണ്‍കുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂളുകള്‍,കോളേജുകള്‍, ഹോസ്‌റ്റലുകള്‍, ട്രെയിനിംഗ് സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുളള സ്ഥലങ്ങളില്‍ തീവ്രവാദ ചിന്താഗതിക്കാരായ ജിഹാദികള്‍ വലവിരിച്ചു കാത്തിരിക്കുകയാണ്. ഹിന്ദു,ക്രിസ്‌ത്യന്‍വിഭാഗങ്ങളില്‍പ്പെട്ട ചിലരെ മതപരിവര്‍ത്തനം നടത്തി അഫ്‌ഗാനിസ്ഥാനിലേക്ക കൊണ്ടുപോയ സംഭവങ്ങള്‍ കണ്‍മുമ്പിലുണ്ട്.
കത്തോലിക്കാ യുവാക്കളെയും ഹൈന്ദവ യുവാക്കളെയും ലക്ഷ്യം വച്ചുകൊണ്ട് മയക്കുമരുന്നിലും മറ്റുലഹരിക്കും അടിമകളാക്കുന്നതിനുവേണ്ടി പ്രത്യേക സംഘങ്ങള്‍ കേരളത്തില്‍ പലയിടത്തായി പ്രവര്‍ത്തിക്കുന്നുണ്ട്. ആയുധം ഉപയോഗിച്ച യുദ്ധം ചെയ്യാനാവാത്ത സ്ഥലങ്ങളില്‍ ഇത്തരത്തിലുളള കുതന്ത്രങ്ങളിലൂടെ മറ്റുമതങ്ങളെ നശിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇക്കൂട്ടര്‍ക്കുളളത്. മറ്റൊരുകാലത്തും നേരിട്ടിട്ടില്ലാത്ത തരത്തിലുളള പ്രശ്‌നങ്ങളും പ്രതിസന്ധികളും കൂടിവരികയാണ്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതും ശ്രദ്ധിക്കേണ്ടതുമായ രണ്ടുകാര്യങ്ങളാണ് ലൗജിഹാദും നര്‍ക്കോട്ടിക്ക് ജിഹാദും. കേരളം തീവ്രവാദികളുടെ റിക്രൂട്ടിംങ് കേന്ദ്രമായി മാരുനന്തായി മാറുന്നതായും തീവ്രവാദികളുടെ സ്ലീപ്പിംഗ് സെല്ലുകള്‍ ഇവിടെയും ഉണ്ടെന്നും മുന്‍ ഡിജിപി ലോകനാഥ് ബെഹ്‌റയും പറഞ്ഞിട്ടുണ്ട്. .