പുതിയ ആയുഷ് കോളേജുകൾ സ്ഥാപിക്കാൻ കേന്ദ്രം എല്ലാ പിന്തുണയും നൽകുമെന്ന് മന്ത്രി സർബാനന്ദ സോനോവാൾ

ദില്ലി: ഓപ്പൺ ആയുഷ് കോളേജുകൾക്ക് സാമ്പത്തിക സഹായം വർധിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ. ഒമ്പത് മുതൽ 70 കോടിവരെയാണ് വർധിപ്പിച്ചതെന്ന് മന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു. ഗുവാഹത്തിയിൽ ആയുഷ് മന്ത്രാലയം സംഘടിപ്പിച്ച ‘ഡൈവേഴ്‌സ് ആൻഡ് ഫുൾഫില്ലിങ് കരിയർ പാത് സ് ഇൻ ആയുഷ് സിസ്റ്റം എജ്യൂക്കേഷൻ, എന്റർ പ്രണർഷിപ്പ് ആൻഡ് എംപ്ലോയ്‌മെന്റ്, ഫോക്കസ്’ എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വടക്കുകിഴക്കൻ സംസ്ഥാനത്ത് പുതിയ ആയുഷ് കോളേജുകൾ സ്ഥാപിക്കാൻ കേന്ദ്രം എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. ആയുഷ് മേഖലയിൽ തൊഴിൽ അവസരങ്ങളും പ്രൊഫഷണൽസുകളും വർധിക്കുന്നുണ്ടെന്നും പഞ്ചകർമ ടെക്‌നീഷ്യൻ കോഴ്‌സ് ആരോഗ്യമേഖലയുമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം