പാലക്കാട് എഞ്ചിനീയറിംഗ് ഗവേഷക വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

പാലക്കാട്: പാലക്കാട് കൊല്ലംകോട് എഞ്ചിനീയറിംഗ് ഗവേഷക വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. പയലൂര്‍മുക്ക് കൃഷ്ണൻകുട്ടിയുടെ മകൾ കൃഷ്ണകുമാരിയാണ് 11/09/2021 ശനിയാഴ്ച വീടിനുള്ളിൽ തൂങ്ങി മരിച്ചത്. അധ്യാപകരുടെ പീഡനത്തിൽ മനംനൊന്താണ് കൃഷ്ണകുമാരി ആത്മഹത്യ ചെയ്തതെന്ന വാദമുയർത്തി കുടുംബം രംഗത്ത് വന്നു.

കോയമ്പത്തൂർ അമൃത കോളേജിൽ ഗവേഷക വിദ്യാർത്ഥിനിയായിരുന്നു കൃഷ്ണകുമാരി. അമൃത കോളജില്‍ അഞ്ച് വര്‍ഷമായി ഗവേഷണം നടത്തുകയായിരുന്നു കൃഷ്ണ. ഇവരുടെ ഗവേഷണം മുടക്കാൻ കോളേജ് അധികൃതർ ശ്രമിച്ചുവെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഗവേഷണ പ്രബന്ധം ഗൈഡ് നിരസിച്ചതില്‍ മനം നൊന്താണ് കൃഷ്ണ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറയുന്നു. ഗൈഡ് കൃഷ്ണയെ മാനസികമായി പീഡിപ്പിച്ചിരുന്നതായി സഹോദരി പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →