തിരുവനന്തപുരം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ തള്ളി സി.പി.ഐ.എം. സംസഥാന സെക്രട്ടറി ചുമതല വഹിക്കുന്ന എ. വിജയരാഘവനാണ് വിഷയത്തിലെ സി.പി.ഐ.എമ്മിന്റെ നിലപാട് വ്യക്തമാക്കിയത്. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുമെന്നും, വര്‍ഗീയതയ്ക്ക് ആക്കം കൂട്ടുന്ന നിലപാടുകളോ പരാമര്‍ശങ്ങളോ ആരില്‍ നിന്നും ഉണ്ടാവരുതെന്നുമാണ് സി.പി.ഐ.എമ്മിന്റ നിലപാട് എന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
11/09/21 ശനിയാഴ്ച സി.പി.ഐ.എമ്മിന്റെ സമ്മേളന കാര്യങ്ങളെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് വിജയരാഘവന് ഈ കാര്യം പറഞ്ഞത്.

